test del 3
പ്ലാവിൻചുവട്ടിലെ പൊത്തിൽ മൂർഖൻ പാമ്പ്, ഒപ്പം 20 മുട്ടകളും

പെരുമ്പാവൂർ ∙ വീടിനോടു ചേർന്നുള്ള പ്ലാവിൻചുവട്ടിലെ പൊത്തിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. 20 മുട്ടകളും കണ്ടെടുത്തു. കൂഴൂർ നിരവത്ത് എൻ.വി.ജോസിന്റെ പറമ്പിൽ നിന്നാണ് സർപ്പ ടീം അംഗം സേവി മാത്യു പാമ്പിനെ പിടികൂടിയത്. ജോസിന്റെ ഭാര്യ ഷേർളിയാണ് രാവിലെ 11ന് പാമ്പ് പൊത്തിലേക്കു കയറിപ്പോകുന്നത് കണ്ടത്. ഉടൻ സർപ്പ ടീമിനെ വിവരം അറിയിച്ചു. 11.30ന് എത്തിയ സേവി മാത്യു കയ്യാല പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. പൊത്തിനുളളിൽ 3 അറകളുണ്ടായിരുന്നു. ഇതിലൊന്നിലാണു 20 മുട്ടകൾ കണ്ടെത്തിയത്. മൂന്നരയടിയോളം നീളമളളതും 10 വയസ്സോളം പ്രായമള്ളതുമായ പെൺപാമ്പിനെ വനത്തിൽ തുറന്നു വിടും.മുട്ടകൾ വനംവകുപ്പിനു കൈമാറി.
Source link


