test del 4 copy of del 3

പെരുമഴ; കൊടുംചൂട്: നല്ലൊരു മഴ കിട്ടിയതിന്റെ സന്തോഷത്തിൽ പാലായും പരിസരങ്ങളും


കോട്ടയം∙ നല്ലൊരു മഴ കിട്ടിയതിന്റെ സന്തോഷത്തിൽ പാലായും പരിസരങ്ങളും. പതിവുചൂടിൽ പൊള്ളി ജില്ലയുടെ മറ്റു ഭാഗങ്ങൾ. ഇന്നലെ ഉച്ചകഴിഞ്ഞ് 3 നാണ് ജില്ലയിൽ മഴ തുടങ്ങിയത്. പാലായിലും പരിസര പ്രദേശങ്ങളിലും ഏറ്റുമാനൂരിലും മഴ ലഭിച്ചു. ഐപിഎൽ ഫാൻപാർക്ക് വേദിയായ മണർകാട്ടും മഴ 2 തവണ പെയ്തു. എരുമേലി, മുണ്ടക്കയം പ്രദേശങ്ങളിൽ ചാറ്റൽമഴ പെയ്തെങ്കിലും ചൂട് കൂടുകയാണ് ചെയ്തത്. വൈക്കം, കോട്ടയം എന്നിവിടങ്ങളിൽ തണുത്ത കാറ്റും മേഘാവൃതമായ അന്തരീക്ഷവും ഉണ്ടായിരുന്നെങ്കിലും രാത്രി വരെ മഴ പെയ്തില്ല.അതേസമയം ഇന്നലെ അതിരാവിലെ 27.6 ഡിഗ്രി സെൽഷ്യസായിരുന്നു ജില്ലയിലെ ശരാശരി താപനില.


Source link

Back to top button