LATEST
പാലക്കാട്ട് കനത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് തകർന്നു; ഡ്രൈവറുടെ കാലിന് പരിക്ക്

പാലക്കാട്: കനത്ത ചൂടിനെത്തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ഗ്ലാസാണ് തകർന്നത്. കടുത്ത ചൂടിൽ ഗ്ലാസുകൾ പൊട്ടിവീഴുകയായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ ജഷീറിന്റെ കാലിന് നിസാരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്.
Source link


