NATIIONAL
പാണ്ഡ്യയുടെ ‘ക്യാപ്റ്റൻ കളി’ സഹിക്കാനാകാതെ ജസ്പ്രീത് ബുമ്ര, മത്സരത്തിനിടെ താരങ്ങളുടെ വാക്കുതർക്കം- വിഡിയോ

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സ് പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ മുംബൈ താരങ്ങളുടെ വാക് പോര്. മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും സൂപ്പർ താരം ജസ്പ്രീത് ബുമ്രയും തമ്മിൽ ഫീൽഡ് സെറ്റിങ്ങിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ബുമ്ര പന്തെറിയുന്ന സമയത്ത് ഹാർദിക് ഫീൽഡിങ്ങിൽ മാറ്റങ്ങൾ കൊണ്ടുവന്നതിൽ, ഇന്ത്യൻ പേസർ അസ്വസ്ഥനാകുന്നതും വിഡിയോയില് കാണാം. തുടർച്ചയായി നാലു തോൽവികൾ വഴങ്ങിയ മുംബൈയിൽ താരങ്ങൾ തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുള്ളതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.മത്സരത്തിൽ ഏഴു വിക്കറ്റ് വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സ് 16.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. അവസാന മത്സരത്തിൽ നാലോവറുകൾ പന്തെറിഞ്ഞ ബുമ്ര 41 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. സീസണിൽ ബുമ്ര അഞ്ചു മത്സരങ്ങൾ കളിച്ചെങ്കിലും വിക്കറ്റ് സ്വന്തമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.മുംബൈയ്ക്കെതിരെ 7 വിക്കറ്റ് ജയത്തോടെ പഞ്ചാബ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്കു കുതിച്ചുകയറി. തുടർച്ചയായ നാലാം തോൽവിയോടെ മുംബൈ പട്ടികയുടെ അടിത്തട്ടിൽ ‘സ്ഥാനം’ നിലനിർത്തി. വാങ്കഡെയിൽ മുംെബൈയെ ഏറ്റവും കൂടുതൽ തവണ തോൽപിക്കുന്ന ടീമെന്ന റെക്കോർഡും (6 തവണ) പഞ്ചാബിനു സ്വന്തമായി.
Source link

