NATIIONAL
ബിസിസിഐയുടെ ഐപിഎൽ ഫാൻ പാർക്ക് കോട്ടയത്ത്; ബിഗ് സ്ക്രീനിൽ കളി മാത്രമല്ല, വേറെയുമുണ്ട് കാര്യങ്ങൾ

കോട്ടയം ∙ ഐപിഎൽ ആവേശം സ്റ്റേഡിയത്തിന്റെ അതിരുകൾ ഭേദിച്ച് അക്ഷരനഗരിയുടെ ഹൃദയതുടിപ്പിലേക്ക് എത്തുന്നു. ബിസിസിഐയുടെ ഔദ്യോഗിക ഐപിഎൽ ഫാൻ പാർക്കിന് ഇത്തവണ മണർകാട് സെന്റ് മേരീസ് ചർച്ച് ഗ്രൗണ്ട് ആതിഥ്യമരുളും. ഏപ്രിൽ 18, 19 (ശനി, ഞായർ) തീയതികളിൽ അരങ്ങേറുന്ന കായിക മാമാങ്കത്തിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. അയ്യായിരത്തിലധികം ആരാധകർക്ക് ഒരേസമയം കൂറ്റൻ എൽഇഡി സ്ക്രീനുകളിൽ തത്സമയം മത്സരങ്ങൾ ആസ്വദിക്കാനുള്ള വിപുലമായ സൗകര്യമാണ് ഒരുങ്ങുന്നത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ ഉൾപ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഫാൻ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.കെസിഎ ഭാരവാഹികളുമായും ബിസിസിഐ പ്രതിനിധി ജയേഷ് ജോർജുമായും നടത്തിയ നിരന്തരമായ ചർച്ചകളിലൂടെയാണ് കോട്ടയത്തെ ബിസിസിഐയുടെ ഫാൻ പാർക്ക് പട്ടികയിൽ ഉൾപ്പെടുത്താനായത്. നിലവിൽ ഫാൻ പാർക്കിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഫൗണ്ടേഷൻ നൽകി വരുന്നുണ്ട്. ഇതോടെ ജില്ലയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഐപിഎൽ ആവേശം വലിയ സ്ക്രീനിൽ ഒത്തുചേർന്ന് ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്’’– ചാണ്ടി ഉമ്മൻ പറഞ്ഞു.ഏപ്രിൽ 19-ാം തീയതി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസുമായും, രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ലഖ്നൗ സൂപ്പർ ജയന്റ്സുമായും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30 മുതൽ ആരാധകർക്ക് പ്രവേശനം അനുവദിക്കും.പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകി പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഫാൻ പാർക്കിന്റെ പ്രവർത്തനം. പരിസര മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന് മൈതാനത്തിനകത്ത് കർശന നിയന്ത്രണമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
Source link


