test del 5 copy of del 3

‘നാദാപുരം, വടകര മണ്ഡലങ്ങളില്‍ ബിജെപി വോട്ട് മറിച്ചു; ഡീൽ പ്രാവർത്തികമാക്കിയത് ഷാഫി പറമ്പിൽ’


തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘കോലീബി’ സഖ്യത്തിന്റെ അതേ പാതയിലാണ് ബിജെപി-കോണ്‍ഗ്രസ് ഡീല്‍ നടന്നതെന്നും ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ഡീല്‍ പ്രവര്‍ത്തികമാക്കിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നാദാപുരം, വടകര മണ്ഡലങ്ങളില്‍ യുഡിഎഫിന് ബിജെപി വോട്ട് മറിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് സംഘടനാ നേതാക്കളെ പുറത്താക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. നന്ദഗോവിന്ദം ഭജന്‍സിനെതിരായ ആക്രമണത്തിലും അദ്ദേഹം പ്രതികരിച്ചു. കേരളം കൊണ്ടുനടക്കുന്ന മതസൗഹാര്‍ദത്തിന്റെ വിവിധ രൂപങ്ങള്‍ നാം കണ്ടിട്ടുണ്ട്. അത് വെട്ടിമാറ്റാനുള്ള നീക്കമാണ് ഇത്തരം ശക്തികള്‍ ചെയ്യുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.


Source link

Back to top button