test del 4 copy of del 3

നാണക്കേട്! മെഡി.കോളജിനു തീപിടിച്ചിട്ട് ഒരു മാസം, ഐസിയുകള്‍ ഇപ്പോഴും തുണിമറയ്ക്ക് ഉള്ളിൽ


തിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തത്തിനു പിന്നാലെ ഒരുക്കിയ താല്‍ക്കാലിക ഐസിയുകള്‍ ഒരു മാസത്തിനു ശേഷവും പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്. ഡോക്ടര്‍മാരും രോഗികളും ഉള്‍പ്പെടെയുള്ളവർ‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കൃത്യമായി ചികിത്സ നല്‍കുന്നതിനുള്ള അടിസ്ഥാന സാഹചര്യങ്ങള്‍ പോലും താല്‍ക്കാലിക ഐസിയുകളില്‍ ഇല്ലെന്നാണ് ആക്ഷേപം. രോഗികളുടെ സുരക്ഷ സംബന്ധിച്ച് കടുത്ത ആശങ്കയാണ് അധികൃതര്‍ക്കുള്ളത്. ഈ സാഹചര്യത്തിലാണ് ഐസിയു എത്രയും പെട്ടെന്ന് സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ സര്‍ജറി വിഭാഗം മേധാവി കത്തു നല്‍കിയിരിക്കുന്നത്. കാഷ്വാലിറ്റിയിലും ക്രിട്ടിക്കല്‍ ഐസിയുവിലും എത്തുന്ന രോഗികള്‍ക്ക് ഐസിയു കിടക്കകൾ നല്‍കാന്‍ കഴിയുന്നില്ല. നേരത്തേ 32 ഐസിയു വെന്റിലേറ്റര്‍ കിടക്കകൾ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ താല്‍ക്കാലിക വാര്‍ഡുകളില്‍ 20 കിടക്കകൾ മാത്രമാണ് ഉള്ളത്. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ക്ലിയറന്‍സ് വൈകുന്നതാണ് ഐസിയു സജ്ജമാക്കാനുള്ള കാലതാമസത്തിന് കാരണം എന്നാണ് വിശദീകരണം. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും പലതവണ ഇക്കാര്യം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.


Source link

Back to top button