test del 4 copy of del 3

തേജസ്സ് യുദ്ധവിമാനം: എൻജിൻ അറ്റകുറ്റപ്പണി ഇന്ത്യയിൽ; എഫ്414 എൻജിൻ നിർമിക്കാൻ എച്ച്എഎലും? തീരുമാനം ഉടൻ


ന്യൂഡൽഹി ∙ തേജസ്സ് യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന എൻജിന്റെ അറ്റകുറ്റപ്പണികൾ നിർവഹിക്കാനുള്ള സംവിധാനം ഇന്ത്യയിൽ ആരംഭിക്കും. എഫ്404–ഐഎൻ20 എൻജിനുകൾ നിർമിക്കുന്ന യുഎസിലെ ജനറൽ ഇലക്ട്രിക്കും വ്യോമസേനയും തമ്മിൽ ഇതിനുള്ള ധാരണയായി. വൈകാതെ കരാറിൽ ഒപ്പിടും.വ്യോമസേന നിലവിൽ 35 തേജസ്സ് യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. വ്യോമസേനയ്ക്കുള്ള 180 തേജസ് മാർക്ക്1എ യുദ്ധവിമാനങ്ങളിലും ജിഇ എൻജിനുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ എൻജിൻ അറ്റകുറ്റപ്പണികൾക്കെല്ലാം പര്യാപ്തമായ നിലയിലാകും സംവിധാനം സജ്ജമാക്കുക. തേജസിന്റെ അടുത്ത പതിപ്പ് എംകെ2 യുദ്ധവിമാനങ്ങൾക്കുള്ള എഫ്414 എൻജിനുകൾ ജിഇയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) ചേർന്നു നിർമിക്കുന്നതും സജീവ ചർച്ചകളിലുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നാണു വിവരം.


Source link

Back to top button