test del 4 copy of del 3
‘ഡോണൾഡ് ട്രംപ് അതീവ ദുർബലൻ’; വെടിവയ്പ്പിനെ പരിഹസിച്ച് ഇറാന്റെ ലെഗോ വിഡിയോ

വാഷിങ്ടൻ ∙ വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പ്പിനെ പരിഹസിച്ച് ഇറാൻ പുറത്തിറക്കിയ ആനിമേഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലെഗോ കളിപ്പാട്ടങ്ങളുടെ രൂപത്തിലുള്ള ആനിമേഷനിലൂടെ ട്രംപിന്റെ നേതൃത്വത്തെയും സുരക്ഷാ വീഴ്ചകളെയും ആണ് വിഡിയോയിലൂടെ പരിഹസസിക്കുന്നത്. ട്രംപിന്റെ റേറ്റിങ് ഇടിയുമ്പോൾ ശ്രദ്ധ തിരിക്കാനായി അദ്ദേഹം നടത്തുന്ന നാടകമാണ് ഈ സംഭവമെന്ന് വിഡിയോയിൽ പറയുന്നു. ‘നിങ്ങളുടെ പോളുകൾ ഇടിയുമ്പോഴെല്ലാം നിങ്ങൾ ഇതേ തന്ത്രം പുറത്തെടുക്കുന്നു’ എന്ന വരികൾ വിഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്.ഇറാൻ അനുകൂലികളായ എക്സ്പ്ലോസീവ് മീഡിയ എന്ന ഗ്രൂപ്പാണ് വിഡിയോക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. സമാനമായ ലെഗോ വിഡിയോകൾ പ്രചരിപ്പിച്ചതിന് ഈ ഗ്രൂപ്പിനെ ഈ മാസം ആദ്യം യൂട്യൂബ് നിരോധിച്ചിരുന്നു. Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X / MalcolmNanceൽ നിന്ന് എടുത്തതാണ്.
Source link


