test del 4 copy of del 3
ഗൾഫ് സെക്ടറിലെ ഉയർന്ന വിമാന നിരക്കും യാത്രാ ക്ലേശവും: വ്യോമയാന മന്ത്രിക്ക് കത്തയച്ച് എ.പി. അബൂബക്കർ മുസല്യാർ

കോഴിക്കോട് ∙ ഗൾഫ്-കേരള സെക്ടറിൽ വിമാനയാത്രക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അതിവേഗ പരിഹാരം തേടി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവിന് കത്തയച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള മാന നിരക്കിലുണ്ടായ വർധനവ് അനിശ്ചിതമായി നീളുന്നതും മുന്നറിയിപ്പില്ലാതെ യാത്രകൾ റദ്ദാക്കുന്നതും പ്രവാസികൾക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നുവെന്നും വ്യക്തിപരവും തൊഴിൽപരവും സാമ്പത്തികവുമായ പ്രതിസന്ധികൾ ഇവ സൃഷ്ടിക്കുന്നുണ്ടെന്നും ഗ്രാൻഡ് മുഫ്തി കത്തിൽ സൂചിപ്പിച്ചു.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വർധിച്ച നിരക്ക് ഈടാക്കി വരുന്നത് വിവേചനമാണെന്നും നാടിന്റെ സമ്പദ്വ്യവസ്ഥയിൽ വലിയ സ്വാധീനം സൃഷ്ടിക്കുന്ന പ്രവാസി തൊഴിലാളികളുടെ ക്ഷേമം എന്ന നിലയിലും യുദ്ധ സാഹചര്യത്തിൽ നിർവഹിക്കുന്ന നീതി എന്ന നിലയിലും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പരിഹാരം കാണണമെന്നും ഗ്രാൻഡ് മുഫ്തി കത്തിലൂടെ ആവശ്യപ്പെട്ടു.
Source link


