test del 5 copy of del 3
ഗൂഗിൾ, പെന്റഗൺ ‘രഹസ്യ’ കരാർ: കരുതലോടെ ടെക് ഭീമൻ; ആയുധമാക്കരുതെന്ന് കർശന നിർദ്ദേശം; ഓർമയിൽ പ്രൊജക്ട് മാവെൻ!

അമേരിക്കൻ സൈന്യത്തിന്റെ ഹൃദയഭാഗത്തേക്ക് തങ്ങളുടെ ഏറ്റവും കരുത്തുറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ‘ജെമിനൈ’ (എത്തിക്കാൻ ഗൂഗിൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. പെന്റഗൺ അഥവാ യുഎസ് പ്രതിരോധ വകുപ്പുമായി (നിലവിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ ) ഗൂഗിൾ ഇതിനായുള്ള കരാറിൽ ഏർപ്പെടാൻ ഒരുങ്ങുകയാണ്. എന്നാൽ, വെറുമൊരു കച്ചവടത്തിനപ്പുറം, സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ അതിശക്തമായ നിബന്ധനകളാണ് ഗൂഗിൾ മുന്നോട്ടുവെച്ചിരിക്കുന്നത്പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ഏറ്റവും അതീവ രഹസ്യമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘ക്ലാസിഫൈഡ് വിവരങ്ങളിൽ’ (Classified Settings) എഐ വിന്യസിക്കാൻ ഈ കരാർ പെന്റഗണിനെ അനുവദിക്കും. സൈന്യത്തിന്റെ ഭരണപരമായ ജോലികൾ വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ‘പ്രോജക്റ്റ് മാവെൻ’ എന്ന സൈനിക പദ്ധതിയിൽ നിന്ന് ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് ഗൂഗിൾ പിന്മാറിയിരുന്നു. അതിനാൽ ഇത്തവണ അതീവ ജാഗ്രതയിലാണ് കമ്പനി. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ഗൂഗിൾ കടുംപിടുത്തം പിടിക്കുന്നത്: മാസ് നിരീക്ഷണം പാടില്ല അമേരിക്കൻ പൗരന്മാരെ വ്യാപകമായി നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കരുത്
Source link


