test del 5 copy of del 3
‘കാളീദേവി ഊർജം നൽകി, റാലികളും റോഡ് ഷോകളും തീർഥാടനം പോലെ; ബംഗാളിനിപ്പോൾ ബിജെപിയെയാണ് വേണ്ടത്’

കൊൽക്കത്ത ∙ ബംഗാൾ തനിക്ക് പുതിയ ഊർജം നൽകിയെന്നും ബംഗാളിനെ സേവിക്കാനും സുരക്ഷ ഉറപ്പാക്കാനും ഞാൻ പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ച ദിവസമാണ് മോദി ബംഗാളിലെ ജനങ്ങൾക്കായി സന്ദേശം പങ്കുവച്ചത്. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും എക്സിൽ പങ്കുവച്ച ഓഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.‘‘യുവാക്കൾ, സ്ത്രീകൾ, കർഷകർ തുടങ്ങി എല്ലാവരും ബംഗാളിന്റെ വികസനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യുവാക്കൾക്ക് അവസരങ്ങൾ വേണം. പെൺമക്കൾക്ക് തുറന്ന ആകാശവും സുരക്ഷയും വേണം. ഇനി മാറ്റം വേണം എന്നാണ് ബംഗാളിലെ ഓരോ പൗരനും ആഗ്രഹിക്കുന്നത്. ബംഗാളിന് ഭയം മതിയായി. വിശ്വാസമാണ് ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത്. ബംഗാളിന് ഇപ്പോൾ ബിജെപിയെയാണ് വേണ്ടത്. ബംഗാളിനെ സേവിക്കുന്നതും അതിന്റെ സുരക്ഷ ഉറപ്പാക്കുന്നതും എന്റെ ഉത്തരവാദിത്തമാണ്’’– മോദി പറഞ്ഞു. മേയ് നാലിന് ശേഷം ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നും എല്ലാവരും ഏപ്രിൽ 29ന് വോട്ട് ചെയ്യാനെത്തണമെന്നും അദ്ദേഹം പറഞ്ഞു.
Source link


