test del 3
‘വിവാഹിതരാകാതെ ഒരുമിച്ച് താമസിച്ചു, ഇപ്പോൾ ബലാത്സംഗ പരാതി; എന്താണിത്?’

ന്യൂഡൽഹി∙ ദീർഘകാലം ലിവ്–ഇൻ ബന്ധത്തിൽ കഴിഞ്ഞ ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ബി.വി. നാഗരത്നയുടെ നിരീക്ഷണം. പരസ്പര സമ്മതത്തോടെയുള്ള സഹവാസവും ക്രിമിനൽ ലൈംഗിക അതിക്രമങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും കോടതി ഊന്നിപ്പറഞ്ഞു.ഇത്തരം ചോദ്യങ്ങൾ പലപ്പോഴും ഇരയെ അപമാനിക്കുന്നു എന്ന തരത്തിൽ വിമർശിക്കാറുണ്ട്. എന്നാൽ പരസ്പരം സമ്മതത്തോടെയുള്ള ബന്ധത്തിൽ കുറ്റാരോപണത്തിന് എവിടെയാണ് സ്ഥാനമുള്ളതെന്നും കോടതി ചോദിച്ചു. യുവതിയെ 18 വയസ്സുള്ളപ്പോൾ മുതൽ പ്രതിക്ക് അറിയാമെന്നും വിവാഹ വാഗ്ദാനം നൽകിയിരുന്നെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആ സമയത്ത് പ്രതി വിവാഹിതനായിരുന്നു. പക്ഷേ അക്കാര്യം മറച്ചുവച്ചു എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ വിവാഹം കഴിക്കാതെ എന്തിനാണ് ഒരുമിച്ച് താമസിച്ചതെന്ന് കോടതി യുവതിയോട് ചോദിച്ചു. പ്രതി മറ്റുള്ളവരോടും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഹർജിക്കാരന്റെ കേസിൽ മാത്രമേ കോടതിക്ക് ആശങ്കയുള്ളു എന്ന് ജസ്റ്റിസ് പറഞ്ഞു. അതേസമയം, സ്ത്രീയോടുള്ള സഹതാപം പ്രകടിപ്പിച്ച കോടതി, കുട്ടിക്ക് ജീവനാംശം തേടാൻ അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ, വിവാഹേതര ബന്ധം തകർന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Source link

