test del 3
കാറിലും ബൈക്കിലും യാത്ര, സന്ദേശം കൈമാറാന്‍ മനുഷ്യച്ചങ്ങല; മുജ്തബയ്ക്ക് ഗുരുതര പരുക്ക്, രഹസ്യ താവളത്തിൽ?

വാഷിങ്ടൻ∙ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുന്നത് ശാരീരികമായി അവശനായതിനാൽ ആണെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. യുഎസ് ആക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. സമൂഹമാധ്യമങ്ങളിലെ പ്രസ്താവനകളിലൂടെയോ ടെലിവിഷനിലൂടെയോ മാത്രമാണ് അദ്ദേഹത്തിന്റെ സന്ദേശങ്ങൾ പുറത്തുവരുന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ പിതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും നിരീക്ഷണം ഒഴിവാക്കാൻ അതീവ രഹസ്യമായ രീതിയിലാണ് ആശയവിനിമയം നടക്കുന്നത്. സന്ദേശങ്ങൾ കൈപ്പടയിൽ എഴുതി കവറിലാക്കി വിശ്വസ്തരായ ആളുകളുടെ ശൃംഖല വഴി മുജ്തബയ്ക്ക് കൈമാറും. കാറുകളിലും ബൈക്കുകളിലുമായി ഇടറോഡുകളിലൂടെ സഞ്ചരിച്ചാണ് സന്ദേശങ്ങൾ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്തിക്കുന്നത്. തിരിച്ചും സന്ദേശങ്ങൾ ഈ രീതിയിൽ കൈമാറപ്പെടും. മുജ്തബയ്ക്കു ചുറ്റും എപ്പോഴും ഡോക്ടർമാരുടെ ഒരു സംഘം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Source link


