test del 5 copy of del 3
രാത്രി സൂപ്പർ ഫാസ്റ്റ് ബസുകളുടെ എണ്ണം കുറഞ്ഞതോടെ യാത്രക്കാർ ദുരിതത്തിൽ; കൂടുതലും പ്രീമിയം ബസുകൾ

വൈക്കം ∙ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകളിൽ മിക്കതും പ്രീമിയം ബസുകൾ ആക്കിയതോടെ രാത്രി വൈക്കത്ത് യാത്രാക്ലേശം രൂക്ഷമായി. പ്രീമിയം ബസുകൾക്ക് സ്റ്റോപ് കുറവായതാണു യാത്രാ ദുരിതത്തിനു പ്രധാന കാരണം. രാത്രി 7.30 കഴിഞ്ഞാൽ കോട്ടയം, എറണാകുളം ഭാഗത്തേക്കുള്ള ബസുകളുടെ എണ്ണം തീരെ കുറവാണ്. ഒട്ടേറെ യാത്രക്കാരാണ് ഈ സമയങ്ങളിൽ വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കുന്നത്.7.40ന് എറണാകുളം ഭാഗത്തേക്കുള്ള ഓർഡിനറി ബസ് പോയാൽ കോട്ടയം ഭാഗത്ത് നിന്നെത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് യാത്രക്കാരുടെ ആശ്രയം. യാത്രക്കാർ ഏറെയുള്ളതിനാൽ ബസിൽ നല്ല തിരക്കാണ്. പിന്നീട് മധുരയിൽനിന്നു തിരികെ എറണാകുളത്തേക്കു പോകുന്ന ബസും കാഞ്ഞങ്ങാട് ബസും എത്തുമെങ്കിലും രണ്ടും സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകളാക്കി. ഈ ബസുകൾക്ക് സൗത്ത് പറവൂരിലും തൃപ്പൂണിത്തുറയിലും മാത്രമാണു സ്റ്റോപ് ഉള്ളത്. നാനാടത്തും ചെമ്പിലും ബസുകൾ നിർത്തില്ല. ഇതോടെ കുറഞ്ഞ ദൂരം സഞ്ചരിക്കേണ്ട യാത്രക്കാർ ദുരിതത്തിലായി.
Source link


