test del 5 copy of del 3
കരിക്കിൻ വെള്ളം ‘ലക്ഷങ്ങളായി’; സൗഹൃദം വളർത്താൻ പുത്തൻ പ്ലാറ്റ്ഫോം, കാണാം ത്രസിപ്പിക്കും പിച്ച്, എലവേറ്റ് 4-ാം എപ്പിസോഡ് ഇന്ന്

സ്വപ്ന സംരംഭങ്ങൾക്ക് പുതുചിറക് സമ്മാനിക്കാൻ മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’ സീസൺ-2ലെ 4-ാം എപ്പിസോഡ് കാണാം ഇന്ന് വൈകിട്ട് 6ന് മനോരമ ഓൺലൈനിൽ. ഇൻസ്റ്റന്റ് കരിക്കിൻ വെള്ളം നിർമിച്ച് ശ്രദ്ധേയരായ ‘നാച്ചുറപ്’, യുവാക്കൾക്ക് സൗഹൃദം വളർത്താൻ അവസരമൊരുക്കുന്ന ഓഫ്ലൈൻ പ്ലാറ്റ്ഫോമായ ‘മീറ്റ് യുവർ സർക്കിൾ’ എന്നിവയാണ് 4-ാം എപ്പിസോഡിൽ മാറ്റുരയ്ക്കുന്നത്. ഇവരിൽ ആരാണ് നിക്ഷേപകരുടെ മനംകവർന്ന് ലക്ഷങ്ങളുടെ നിക്ഷേപവും മെന്ററിങ് പിന്തുണയും നേടിയത്? ത്രസിപ്പിക്കുന്ന ബിസിനസ് പിച്ച് പ്രേക്ഷകരിലേക്ക് എത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.കഴിഞ്ഞയാഴ്ച പ്രേക്ഷകരിലേക്കെത്തിയ ‘മനോരമ ഓൺലൈൻ എലവേറ്റി’ന്റെ ഒന്നും രണ്ടും എപ്പിസോഡുകളും ഇന്നലെ സംപ്രേഷണം ചെയ്ത മൂന്നാം എപ്പിസോഡും വൻ സ്വീകാര്യതയാണ് നേടിയത്. മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മഴവിൽ മനോരമ ടിവിയിലൂടെയും ലക്ഷക്കണക്കിന് പേർ വിഡിയോകൾ കണ്ടു. ബിസിനസ് പിച്ച് നടത്തിയ ടീമുകളിൽ ചിലർ മികച്ച നിക്ഷേപം നേടിയപ്പോൾ മറ്റു ചിലരെ തേടി എലവേറ്റിന് ശേഷവും കൂടുതൽ നിക്ഷേപങ്ങളും അവസരങ്ങളുമെത്തി.ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ. ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ ‘മനോരമ ഓൺലൈൻ എലവേറ്റ്’ സംഘടിപ്പിക്കുന്നത്.
Source link


