‘കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശി, വസ്തുതകൾ മറച്ചുവച്ചു’; ടൊവിനോ ചിത്രത്തിനെതിരെ സന്ദീപ് വാര്യർ

മലയാളികൾക്ക് പ്രിയങ്കരനായ ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ഇപ്പോഴിതാ ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ചിത്രത്തിൽ വിമോചനസമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അവതരിപ്പിച്ചത് വസ്തുതകളെ മറച്ചുവച്ച് വെള്ളപൂശിക്കൊണ്ടാണെന്നാണ് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരിക്കുന്നത്. ഗർഭിണിയായ യുവതി കൊല്ലപ്പെട്ട ചെറിയതുറ വെടിവയ്പ്പ് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് അറിയാതെ പൊലീസ് സ്വന്തം നിലയ്ക്ക് ചെയ്തതാണെന്നാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ചരിത്രസത്യങ്ങൾക്ക് നിരക്കാത്തതാണ്. ചിത്രീകരണം ചരിത്രപരമായ സത്യസന്ധതയ്ക്ക് നിരക്കാത്തതാണ്. ഒരു ജനതയുടെ പ്രതിഷേധത്തെയും രക്തസാക്ഷിത്വത്തെയും കേവലം സാങ്കേതിക പിഴവുകളായോ പൊലീസിന്റെ വീഴ്ചയായോ ചുരുക്കിക്കാണിക്കുന്നത് ആ കാലഘട്ടത്തിൽ നീതി നിഷേധിക്കപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണെന്നും സന്ദീപ് വാര്യർ കുറിച്ചു.
Source link


