test del 4 copy of del 3
‘എന്റെ കുട്ടു എവിടെ, അവനെപ്പോഴാ വരുന്നത്’; നിതിന്റെ കൂട്ടുകാരെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് അമ്മ

തിരുവനന്തപുരം∙ അവന്റെ ഒപ്പമിരുന്നു പഠിച്ച, അതേ പ്രായത്തിലുള്ള കുട്ടികളെ കണ്ടപ്പോള്‍ അവരുടെ കൈകളില്‍ ചേര്‍ത്തുപിടിച്ച് നിതിന്റെ അമ്മ ആര്‍ത്തലച്ചു കരഞ്ഞു. പെറ്റുപോറ്റി വളര്‍ത്തിയ കുഞ്ഞ് ഇനിയങ്ങോട്ട് ഒപ്പമുണ്ടാകില്ലെന്ന, ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നൊമ്പരത്തിന്റെ തീരാക്കടലാണ് നിതിന്റെ വീട്ടിലെത്തിയ സഹപാഠികള്‍ക്കു മുന്നില്‍ ആര്‍ത്തിരമ്പിയത്. പൊട്ടിക്കരയുന്ന അമ്മയെ ചേര്‍ത്തുപിടിച്ച് എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ അവരുടെ കണ്ണുകളും നിറഞ്ഞൊഴുകിയതോടെ ഉഴമലയ്ക്കലിലെ നിതിന്റെ വീട്ടില്‍ അരങ്ങേറിയതു വൈകാരികരംഗങ്ങള്‍. ‘എന്റെ കുട്ടു എവിടെ, അവനൊപ്പോഴാണ് വരുന്നത്’ എന്നു ചോദിച്ച് നിതിന്റെ കൂട്ടുകാരെ ചേര്‍ത്തുപിടിച്ച് അമ്മ കരഞ്ഞതോടെ കുട്ടികളും പൊട്ടിക്കരഞ്ഞു. നിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോളജില്‍ സമരത്തിലായിരുന്ന സഹപാഠികള്‍, കുറ്റാരോപിതരായ അധ്യാപകനെ പുറത്താക്കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. നിതിന്റെ മരണത്തിനു പിന്നാലെ കോളജ് മാനേജ്‌മെന്റിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സഹപാഠികള്‍ സംസ്‌കാര ചടങ്ങിന് എത്താതിരുന്നത്. നിതിന്‍ മരിച്ച് ഒന്‍പതു ദിവസങ്ങള്‍ക്കു ശേഷമാണ് അവര്‍ പ്രിയകൂട്ടുകാരന്റെ അവസാനമായി ഉറങ്ങുന്ന മണ്ണിലെത്തിയത്.
Source link


