test del 5 copy of del 3
ബഹിരാകാശം നിറഞ്ഞ് ഉപഗ്രഹങ്ങളും മാലിന്യവും.. ഉണ്ടാകുമോ ആ ചങ്ങലപ്പൊട്ടൽ? കെസ്ലർ സിൻഡ്രോം!

ബഹിരാകാശം ഉപഗ്രഹങ്ങൾ നിറഞ്ഞ് അപകടകരമായിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ട് ഐഎസ്ആർഒ പുറത്തുവിട്ടു.കഴിഞ്ഞവർഷം മാത്രം ബഹിരാകാശത്ത് 1.6 ലക്ഷത്തോളം ‘അപകടക–സാമീപ്യ’ മുന്നറിയിപ്പുകളാണ് (near-miss alerts) രേഖപ്പെടുത്തിയത്. ഉപഗ്രഹങ്ങളോ ബഹിരാകാശ മാലിന്യങ്ങളോ കൂട്ടിയിടിക്കാൻ സാധ്യതയുണ്ടാകുംവിധം അടുത്തെത്തുമ്പോഴാണ് ഇത്തരം മുന്നറിയിപ്പുകൾ ഉണ്ടാകുന്നത്. ഇവയിൽ ഒന്നര ലക്ഷത്തിലധികം മുന്നറിയിപ്പുകളും ഇന്ത്യൻ ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു.ഭൂമിയുടെ ഭ്രമണപഥം ഉപഗ്രഹങ്ങളെയും ബഹിരാകാശ മാലിന്യങ്ങളെയും കൊണ്ട് നിറയുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കെസ്ലർ സിൻഡ്രോമെന്ന അപകടകരമായ അവസ്ഥയ്ക്കുള്ള സാധ്യതയും ഇതുമൂലമുണ്ടാകാം.പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളോ മുൻപുണ്ടായ അവശിഷ്ടങ്ങളോ പോലുള്ള രണ്ട് വസ്തുക്കൾ കൂട്ടിയിടിക്കുമ്പോൾ ആയിരക്കണക്കിന് ചെറു കഷണങ്ങളായി ചിതറും. മണിക്കൂറിൽ 28,000 കിലോമീറ്ററിലധികം വേഗത്തിൽ ഈ കഷണങ്ങൾ ഭൂമിയെ വലംവെക്കുന്നത് തുടരും. ഉയർന്ന ഗതികോർജം കാരണം, വളരെ ചെറിയ കഷണങ്ങൾക്കുപോലും ബഹിരാകാശ വാഹനങ്ങൾക്കും ഉപഗ്രഹങ്ങൾക്കും ഗുരുതരമായ നാശനഷ്ടമുണ്ടാക്കാൻ സാധിക്കും. കൂട്ടിയിടികൾ പെരുകുന്നതോടെ കൂടുതൽ അവശിഷ്ടങ്ങൾ രൂപപ്പെടും. ഇത് നിയന്ത്രണാതീതമായ ഒരു ചെയിൻ റിയാക്ഷനിലേക്കു നയിക്കുകയും ചെയ്യും.കെസ്ലർ സിൻഡ്രോം യാഥാർഥ്യമായാൽ, ഭ്രമണപഥത്തിലെ ചില മേഖലകൾ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ വരെ ഉപയോഗശൂന്യമായേക്കാം. ഇത് ആഗോള വാർത്താവിനിമയം, ജിപിഎസ് സംവിധാനം, കാലാവസ്ഥാ പ്രവചനം, ശാസ്ത്ര ഗവേഷണം എന്നിവയെ ഗുരുതരമായി തടസ്സപ്പെടുത്തും. അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലുള്ള പേടകങ്ങളിലെ യാത്രികരുടെ ജീവനും ഇത് ഭീഷണിയാണ്.
Source link

