test del 5 copy of del 3

‘ഇസ്രയേൽ പ്രേരിപ്പിച്ചിട്ടില്ല’; ഇറാനെതിരായ നടപടിക്ക് പിന്നിൽ മറ്റു കാരണങ്ങളെന്ന് ട്രംപ്


വാഷിങ്ടൻ∙ ഇറാനെതിരായ സൈനിക നടപടിക്ക് ഇസ്രയേൽ പ്രേരിപ്പിച്ചെന്ന റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേൽ ഒരിക്കലും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് കുറിച്ചു. 2023 ഒക്ടോബർ ഏഴിനുണ്ടായ ഭീകരാക്രമണങ്ങളും ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്നുള്ള തന്റെ തീരുമാനവുമാണു ആക്രമണത്തിനു പിന്നിലെന്നും ട്രംപ് പറഞ്ഞു. ‘‘മാധ്യമങ്ങൾ സംസാരിക്കാൻ ഇഷ്ടപ്പെടാത്ത വെനസ്വേലയിലെ ഫലം പോലെ ഇറാനിലെ ഫലങ്ങളും അതിശയകരമായിരിക്കും. പുതിയ നേതാക്കൾ മികച്ചതാണെങ്കിൽ ഇറാന് മഹത്തായതും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകും’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെയാണ് ട്രംപിന്റെ പ്രസ്താവന.


Source link

Back to top button