LATEST
സ്ട്രോംഗ് റൂം തുറന്നെന്ന് യു.ഡി.എഫ് മെറ്റീരിയൽ റൂമെന്ന് റിട്ടേണിംഗ് ഓഫീസർ

കോഴിക്കോട്: ഏഴ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജിൽ പേരാമ്പ്ര മണ്ഡലത്തിന്റെ സ്ട്രോംഗ് റൂം തുറന്നതായി യു.ഡി.എഫ് പരാതി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും ആരോപിച്ചു.ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. സി.സി.ടി.വി ദൃശ്യത്തിലൂടെയാണ് റൂം തുറന്നതറിഞ്ഞത്. സ്ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും പേരാമ്പ്ര മണ്ഡലത്തിന്റെ പോളിംഗ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് (മെറ്റീരിയൽ റൂം) തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ സി.വിനോദ്കുമാർ പറഞ്ഞു. ജില്ലാ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി.സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിലാണ് റൂം തുറന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്ട് വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണിതെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു.
Source link


