test del 5 copy of del 3

ഇറാൻ–യുഎസ് ചർച്ച നടന്ന ഹോട്ടലിലെ ബില്ലടച്ചില്ല; ഉടമ ഇടപെട്ടു, നാണംകെട്ട് പാക്കിസ്ഥാൻ


ഇസ്‍ലാമാബാദ്∙ യുഎസ്–ഇറാൻ ചർച്ച നടന്ന ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാക്കിസ്ഥാൻ അടച്ചില്ലെന്ന് റിപ്പോർട്ട്. ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയിൽ വച്ചായിരുന്നു പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഇറാൻ–യുഎസ് ചർച്ച. ചർച്ച കഴിഞ്ഞു പാക്കിസ്ഥാൻ ഹോട്ടൽ ബിൽ  അടച്ചില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഹോട്ടൽ ഉടമ ഇടപെടുകയും ബില്ലുകൾ അടയ്ക്കാൻ സർക്കാരിനെ നിർബന്ധിക്കുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയതായും റിപ്പോർട്ടുണ്ട്. അതേസമയം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പാക്കിസ്ഥാന് വീഴ്ചയുണ്ടായെന്നും അത് രാജ്യത്തിന്റെ പരാജയമാണെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ഒരു റിപ്പോർട്ടിൽ പറയുന്നു. (Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ariel_oseran എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്)


Source link

Back to top button