test del 2
ഇറാൻ ഏജന്റിനുപോലും വരാം, സുരക്ഷാവീഴ്ച പരിഹസിച്ച് കോൾ അലൻ, കൊലപ്പട്ടിക തയ്യാറാക്കി വധിക്കാൻ ശ്രമം

വാഷിങ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് ഡിന്നറിനിടെ വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്റെ ‘വിവാദ മാനിഫെസ്റ്റോ’ പുറത്ത്. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ചാണ് താൻ എത്തിയതെന്ന് വ്യക്തമാക്കുന്ന കുറിപ്പുകൾ പ്രതി തന്റെ കുടുംബാംഗങ്ങൾക്ക് അയച്ചിരുന്നു. മുപ്പത്തിയൊന്നുകാരനായ കോൾ അലൻ എന്ന യുവാവാണ് പിടിയിലായത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ കടുത്ത ഭാഷയിലുള്ള ആരോപണങ്ങളാണ് ഇയാൾ തന്റെ കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്.ഒരു ‘ബാലപീഡകനും ബലാത്സംഗക്കാരനും രാജ്യദ്രോഹിയുമായ’ വ്യക്തിയുടെ കുറ്റകൃത്യങ്ങളിൽ തന്റെ കൈകളേക്കൂടി പങ്കാളിയാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് കോൾ അലൻ മാനിഫെസ്റ്റോയിൽ കുറിച്ചത്. എന്നാൽ കുറിപ്പിൽ ഒരിടത്തും ട്രംപിന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ സി.ബി.എസ്. ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഈ ആരോപണങ്ങൾ പാടെ തള്ളി. ഇതൊരു തീവ്രവാദപരമായ മാനിഫെസ്റ്റോ ആണെന്നും താൻ ഒരു ബലാത്സംഗക്കാരനോ ബാലപീഡകനോ അല്ലെന്നും നിരപരാധിയാണെന്നും ട്രംപ് പ്രതികരിച്ചു.ഫ്രണ്ട്ലി ഫെഡറൽ അസാസിൻ (Friendly Federal Assassin) എന്നാണ് കോൾ അലൻ സ്വയം വിശേഷിപ്പിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ഇയാൾ, ഇറാനിയൻ ചാരന്മാർക്കുപോലും എളുപ്പത്തിൽ ഇവിടെ നുഴഞ്ഞുകയറാൻ കഴിയുമെന്നും അവകാശപ്പെട്ടു. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ നിരനിരയായി വധിക്കാനായിരുന്നു തന്റെ പദ്ധതിയെന്ന് ഇയാൾ മാനിഫെസ്റ്റോയിൽ വിവരിക്കുന്നു. എന്നാൽ ലക്ഷ്യമിട്ട ഉദ്യോഗസ്ഥരുടെ പട്ടികയിൽനിന്ന് എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേലിനെ ഇയാൾ ഒഴിവാക്കിയിരുന്നു.രാത്രി വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് ഡിന്നർ നടന്ന ബോൾറൂമിന് പുറത്താണ് വെടിയൊച്ച കേട്ടത്. ഇതോടെ ട്രംപിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും സുരക്ഷാ സേന ഉടൻതന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒന്നോ രണ്ടോ തവണ വെടിയുതിർത്ത പ്രതിയെ ഗോവണിക്കരികിൽവെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ചുവരുകൾ തുളച്ചുപോകാതിരിക്കാൻ പ്രത്യേകതരം വെടിയുണ്ടകളാണ് താൻ ഉപയോഗിക്കാൻ ഉദ്ദേശിച്ചതെന്നും ഇയാൾ തന്റെ കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.
Source link


