BUSINESS

ആശുപത്രികളില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക; പുത്തന്‍ മാറ്റങ്ങളും സാധാരണക്കാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളും


Health Super App: ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ (ABDM) ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പേഴ്സണല്‍ ഹെല്‍ത്ത് റെക്കോര്‍ഡ് (PHR) ആപ്ലിക്കേഷനെ പറ്റി നിങ്ങള്‍ അറിഞ്ഞിരുന്നോ? കോവിഡ് കാലത്ത് രോഗവ്യാപനം തടയാന്‍ രൂപീകരിച്ച ‘ആരോഗ്യ സേതു’ ആപ്പിന്റെ സമഗ്രമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ആശപ്രതികളല്‍ പോകുന്നവര്‍ക്കും, ചികിത്സാ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ സേതു 2.0 (Aarogya Setu 2.0) വലിയ നേട്ടമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കേവലം ഒരു കോവിഡ് ട്രാക്കിംഗ് ടൂള്‍ എന്നതിനപ്പുറം, ഇന്ത്യയിലെ ഓരോ പൗരന്റെയും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പേഴ്‌സണല്‍ ഹെല്‍ത്ത് റെക്കോര്‍ഡ് മാറുകയാണ് ഈ സൂപ്പര്‍ ആപ്പ. 2026 ജൂണ്‍ 29 -ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പിന്റെ നേട്ടങ്ങള്‍ അറിയാം. ഹെല്‍ത്ത് സൂപ്പര്‍ ആപ്പ്പഴയ ആരോഗ്യ സേതു ആപ്പ് കോവിഡ് കോണ്‍ടാക്റ്റ് ട്രേസിംഗിനും, വാക്‌സിനേഷനും മാത്രമായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ആപ്പ് ഒരു ഹെല്‍ത്ത് സൂപ്പര്‍ ആപ്പ് ആണ്. പേപ്പര്‍ രഹിതമായ മെഡിക്കല്‍ സേവനങ്ങള്‍ക്കും, ഡിജിറ്റല്‍ ആരോഗ്യ രേഖകള്‍ സൂക്ഷിക്കുന്നതിനും ഈ ആപ്പ് വഴിയൊരുക്കും. രോഗികള്‍, ആശുപത്രികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവരെ ഒരൊറ്റ ഡിജിറ്റല്‍ ശൃംഖലയിലേക്ക് ആപ്പ് കൊണ്ടുവരുന്നു. ആരോഗ്യ സേതു 2.0: പ്രധാന ഫീച്ചറുകള്‍:ഡിജിറ്റല്‍ ഹെല്‍ത്ത് റെക്കോര്‍ഡ് മാനേജ്മെന്റ് (PHR & ABHA): ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് (ABHA) ഈ ആപ്പുമായി ബന്ധിപ്പിക്കാം. ലാബ് റിപ്പോര്‍ട്ടുകള്‍, പ്രിസ്‌ക്രിപ്ഷനുകള്‍ തുടങ്ങിയ മെഡിക്കല്‍ രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് ആപ്പില്‍ സൂക്ഷിക്കാം. പി.എം ജയ് വാലറ്റ് (PM-JAY Wallet): കാര്‍ഡുടമകള്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആകെ തുക, എത്ര രൂപ ഉപയോഗിച്ചു, കുടുംബത്തിലെ ഓരോരുത്തരും എത്രത്തോളം തുക വിനിയോഗിച്ചു തുടങ്ങി വിശദമായ കണക്കുകള്‍ അറിയാന്‍ സഹായിക്കും. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍ കണ്ടെത്താനും, പി.എം-ജേ വാലറ്റ് പരിശോധിക്കാനും, അനുബന്ധ ആരോഗ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും സാധിക്കും.സ്‌കാന്‍ & ഷെയര്‍, സ്‌കാന്‍ & പേ സൗകര്യം: ആശുപത്രികളിലെ ഒപിഡി രജിസ്‌ട്രേഷനുകള്‍ക്ക് ഇനി മുതല്‍ ക്യൂ നില്‍ക്കാതെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താനും സാധിക്കും. പേഴ്‌സണലൈസ്ഡ് ഹെല്‍ത്ത് ഡാഷ്ബോര്‍ഡ്: ഉപയോക്താക്കളുടെ ഹൃദയമിടിപ്പ്, ദിവസേനയുള്ള നടത്തം , കലോറി, ഗ്ലൂക്കോസ് നില തുടങ്ങിയവ സ്മാര്‍ട്ട് വാച്ചുകളുമായി സിങ്ക് ചെയ്ത് നിരീക്ഷിക്കാന്‍ ആപ്പ് സഹായിക്കും. മരുന്ന് കഴിക്കേണ്ട സമയം ഓര്‍മ്മിപ്പിക്കാനുള്ള ഫീച്ചറും ഇതിലുണ്ട്.ആരോഗ്യ സേവന കേന്ദ്രങ്ങള്‍ കണ്ടെത്തല്‍: സമീപത്തുള്ള ആശുപത്രികള്‍, ലാബുകള്‍, ബ്ലഡ് ബാങ്കുകള്‍ എന്നിവ കണ്ടെത്താനും, തത്സമയം ലഭ്യമായ രക്തഗ്രൂപ്പുകളുടെ വിവരങ്ങള്‍ അറിയാനും സാധിക്കും.നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്‌സ്‌ചേഞ്ച് സേവനവും ആപ്പില്‍ ലഭ്യമാകും. പൊതു- സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും, ആശുപത്രികളും തമ്മിലുള്ള ഇന്‍ഷുറന്‍സ് ക്ലെയിം വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഡിജിറ്റല്‍ സംവിധാനമാണിത്. ഇതുവഴി ഇന്‍ഷുറന്‍സ് തുക വളരെ വേഗത്തിലും എളുപ്പത്തിലും പാസായി ലഭിക്കും.മലയാളികള്‍ക്ക് നേട്ടമാകുന്നതെങ്ങനെ? ഈ പദ്ധതി കേരളത്തിലെ സാധാരണക്കാര്‍ക്കു വലിയ നേട്ടമാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരു മലയാളിക്കും പ്ലേസ്റ്റോറില്‍ നിന്നോ, ആപ്പ് സ്റ്റോറില്‍ നിന്നോ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആയുഷ്മാന്‍ സാരഥിയും ശ്രദ്ധിക്കേണ്ട കാര്യം തന്നെ. പി.എം ജയ് ഗുണഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു വാട്സാപ്പ് ചാറ്റ്ബോട്ട് ആണിത്. സാധാരണക്കാര്‍ക്ക് വളരെ ലളിതമായ ചാറ്റിങ്ങിലൂടെ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും, സേവനങ്ങളും അറിയാന്‍ കഴിയും. മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പേപ്പര്‍ രഹിത ചികിത്സയാണ് ഏറ്റവും മികച്ച നേട്ടം. ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ പഴയ പ്രിസ്‌ക്രിപ്ഷനുകളും, എക്‌സ് റേകളും, ലാബ് റിപ്പോര്‍ട്ടുകളും കൊണ്ടുപോകേണ്ട ആവശ്യമില്ല. എല്ലാം മൊബൈലില്‍ കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്ക് ചികിത്സ എളുപ്പമാകും. ജോലി ആവശ്യങ്ങള്‍ക്കോ, യാത്രകള്‍ക്കോ ആയി മറ്റ് സംസ്ഥാനങ്ങളില്‍ ഇന്ന് നിരവധി മലയാളികളുണ്ട്. അവര്‍ക്ക് അവിടുത്തെ ആശുപത്രികളില്‍ തങ്ങളുടെ കൃത്യമായ ചികിത്സാ ചരിത്രം ഡോക്ടര്‍മാരുമായി പങ്കുവെക്കാന്‍ സാധിക്കും. മെഡിക്കല്‍ ക്ലെയിമുകള്‍ വേഗത്തിലാകാന്‍ സഹായിക്കും. ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനുള്ള കാലതാമസവും, ബില്ലിംഗ് തെറ്റുകളും ഒഴിവാക്കാന്‍ ഇത് സഹായിക്കും. ആശുപത്രികളില്‍ ഒപി ടിക്കറ്റിനായി വലിയ ക്യൂ നില്‍ക്കേണ്ട. ബുക്കിംഗ് ആപ്പുവഴി സാധ്യമാകും. കേരളത്തിലെ സാധാരണക്കാര്‍ക്ക് തങ്ങളുടെ പ്രദേശത്തുള്ള പി.എം ജയ് അംഗീകൃത ആശുപത്രികള്‍, ഡോക്ടര്‍മാര്‍, ആംബുലന്‍സ് സേവനങ്ങള്‍, ജനൗഷധി കേന്ദ്രങ്ങള്‍ എന്നിവ എളുപ്പത്തില്‍ കണ്ടെത്താം. അടിയന്തിര ഘട്ടങ്ങളില്‍ അടുത്തുള്ള ബ്ലഡ് ബാങ്കുകളില്‍ ലഭ്യമായ രക്തത്തിന്റെ യൂണിറ്റുകള്‍ എത്രയെന്ന് ആപ്പിലൂടെ തത്സമയം അറിയാം.


Source link

Back to top button