test del 5 copy of del 3
അസാധാരണ നീക്കവുമായി മോദി സർക്കാർ: തിരഞ്ഞെടുപ്പുകാലത്ത് ബില്ലുകളുടെ വെല്ലുവിളി

ന്യൂഡൽഹി ∙ ഭരണഘടനാ ഭേദഗതി ബിൽ പാസാകണമെങ്കിൽ പ്രതിപക്ഷം സഹകരിക്കണം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും ചേർത്തുള്ള ഭരണഘടനാ ഭേദഗതിയെ എതിർക്കുന്നുവെന്നു പ്രതിപക്ഷം വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും, ബിൽ മാറ്റിവയ്ക്കാൻ മോദി സർക്കാർ തയാറായില്ല. ‘ഒരു രാഷ്ട്രം– ഒറ്റ തിരഞ്ഞെടുപ്പ്’ പദ്ധതി നടപ്പാക്കണമെങ്കിലും ഭരണഘടനാ ഭേദഗതി ആവശ്യമാണ്. തിരഞ്ഞെടുപ്പുകാലത്ത് എന്തുകൊണ്ട് ഈ ബില്ലുകളുടെ വെല്ലുവിളി ഏറ്റെടുക്കാൻ സർക്കാർ തയാറാകുന്നുവെന്ന ചോദ്യം പ്രധാനമാണ്.വനിതാ സംവരണമാണ് മുഖ്യമെന്നും അതിനു വഴിയൊരുക്കാനുള്ളതാണു മണ്ഡല പുനർനിർണയമെന്നുള്ള ഭരണപക്ഷ വ്യാഖ്യാനത്തെ മറികടന്ന് നിലപാടു വ്യക്തമാക്കാൻ പ്രതിപക്ഷത്തിന് സാധിച്ചു. സംവരണത്തെയല്ല, നടപ്പാക്കുന്നതിനുള്ള മാർഗത്തെയും അതിന്റെ ഉദ്ദേശ്യശുദ്ധിയെയുമാണ് എതിർക്കുന്നതെന്ന് പ്രതിപക്ഷം കൃത്യമായി പറഞ്ഞു. 50% സീറ്റ് വർധന എല്ലാ സംസ്ഥാനത്തിനും ഗുണം ചെയ്യുമെന്ന വാദത്തിൽ ഊന്നി ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമം. 50% എന്ന വ്യക്തത ബില്ലിൽ ഇല്ലെന്നാണ് പ്രതിപക്ഷ വാദം. ‘ലോക്സഭയിൽ ഒരു സംസ്ഥാനത്തിനും ഇപ്പോഴുള്ള അംഗബലത്തിന്റെ അനുപാതത്തിൽ മാറ്റം വരില്ല’ എന്നു ബില്ലിൽ പരാമർശിച്ച് ഇതിനെ മറികടക്കാൻ ശ്രമിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, 50% എന്നതാണ് തോതെങ്കിൽ ഏറ്റവും കൂടുതൽ വർധനയുണ്ടാകാവുന്ന ഉത്തർപ്രദേശിൽനിന്നുള്ള സമാജ്വാദി അംഗങ്ങൾപോലും അതിന്റെ പേരിൽ നിലപാട് മയപ്പെടുത്തുന്നില്ല. മണ്ഡല പുനർനിർണയത്തിലൂടെ തങ്ങൾക്കു പ്രതിസന്ധിയുണ്ടാക്കാൻ ബിജെപി ശ്രമിക്കുമെന്ന് അവർ ഭയക്കുന്നു.ഇപ്പോൾ, സംവരണ– മണ്ഡല പുനർനിർണയ ബിൽ പാസ്സാവില്ല, അതിനൊപ്പമുള്ള 2 ബില്ലുകൾ സാധാരണ ഭൂരിപക്ഷത്തോടെ പാസ്സാവാം. ഭരണഘടനാ ഭേദഗതി പാസാക്കാനുള്ള ഭൂരിപക്ഷമില്ലെന്ന ബോധ്യത്തോടെ ബിൽ കൊണ്ടുവന്ന സർക്കാർ, ബിൽ പരാജയപ്പെടട്ടെയെന്നു തീരുമാനിക്കുമോ അതോ സഭാ സമിതിയുടെ പരിശോധനയ്ക്കുവിട്ട് തൽക്കാലം തടിയൂരുകയെന്ന ഉപായത്തിനു മുതിരുമോയെന്നു വ്യക്തമല്ല.
Source link

