test del 2
അമേരിക്കൻ തന്ത്രം ചീറ്റിയോ? യുഎസ് ഉപരോധം നിലനിൽക്കെ എണ്ണക്കപ്പൽ ഹോർമുസ് കടന്നതായി ഇറാൻ

ടെഹ്റാൻ: യുഎസ് ഉപരോധം നിലനിൽക്കെ ഇറാന്റെ കൂറ്റൻ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇറാനിയൻ എണ്ണക്കപ്പൽ വിജയകരമായി ഹോർമുസ് കടന്നുപോയെന്ന് റിപ്പോർട്ട്ചെയ്തിരിക്കുന്നത്. യുഎസിന്റെ ഉപരോധങ്ങൾക്കും മേഖലയിലെ സൈനിക സമ്മർദങ്ങൾക്കും ഇത് കടുത്ത വെല്ലുവിളിയായെന്നും ഫാർസ് റിപ്പോർട്ട്ചെയ്തു.രണ്ട് ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ കൊണ്ടുപോകാൻ ശേഷിയുള്ള എണ്ണക്കപ്പലാണ് യാതൊരു തടസ്സവും നേരിടാതെഹോർമുസ് കടന്നതെന്നാണ് ഇറാന്റെ അവകാശവാദം. യുഎസിന്റെ ഉപരോധ പട്ടികയിലുണ്ടായിരുന്ന കപ്പൽ ഹോർമുസ് കടന്നതായും യാത്രയിലുടനീളം സിഗ്നൽ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നതായും ഇറാൻ അവകാശപ്പെട്ടു. യുഎസ് ‘ഭീകരസേന’യുടെ ഉപരോധങ്ങളെയും ഭീഷണികളെയും വെല്ലുവിളിച്ച് യാതൊരു പോറലുമില്ലാതെ എണ്ണക്കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തിയതായും റിപ്പോർട്ടിലുണ്ട്.അതേസമയം, ഇറാനിലെ തുറമുഖങ്ങൾ ലക്ഷ്യമിട്ടുള്ള ഉപരോധം വിജയകരമായി തുടരുകയാണെന്നാണ് യുഎസിന്റെ അവകാശവാദം. ഉപരോധം ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പൽ പോലും കടന്നുപോയിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.
Source link


