LATEST

‘ഒരു വര്‍ഷത്തെ പ്രണയം, പക്ഷേ അയാള്‍ എന്നെ ഒഴിവാക്കി’; വെളിപ്പെടുത്തി അമല ഷാജി


ജീവിതത്തില്‍ തനിക്കുണ്ടായ ഒരു പ്രണയത്തേക്കുറിച്ചും അത് നഷ്ടപ്പെട്ടതിനെക്കുറിച്ചും വെളിപ്പെടുത്തി അമല ഷാജി. താന്‍ അങ്ങോട്ട് പോയി ഇഷ്ടം അറിയിക്കുകയായിരുന്നുവെന്നും എന്നാല്‍ താന്‍ ഒഴിവാക്കപ്പെട്ടുവെന്നും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ അമല ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.താന്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന ആളാണെന്നും എന്നാല്‍ തിരിച്ച് അത്രത്തോളം കിട്ടിയില്ലെന്നും മച്ചാന്‍സ് വ്‌ലോഗിന് നല്‍കിയ അഭിമുഖത്തില്‍ അമല ഷാജി പറഞ്ഞു. യുവാവിനോട് താനാണ് അങ്ങോട്ട് പോയി ഇഷ്ടം വെളിപ്പെടുത്തിയത്, മാത്രവുമല്ല ബോയ്‌സ് ചെയ്യുന്ന പല കാര്യങ്ങളും ഞാനാണ് ചെയ്തിരുന്നത്. ഒരിക്കല്‍ പൂക്കള്‍ കൊടുത്തപ്പോള്‍ എന്തിനാണ് ഇത് തരുന്നതെന്ന് അയാള്‍ ചോദിച്ചു. – അമല പറഞ്ഞു.
300 കിലോമീറ്റര്‍ യാത്ര ചെയ്ത് അയാളെ കാണാന്‍ പോയ ശേഷം ഭക്ഷണം കഴിച്ച പരിഞ്ഞു. ഇടയ്ക്ക് അയാള്‍ എന്നെ കാണാനും വന്നു. റിലേഷന്‍ തുടങ്ങിയ കാലത്ത് തനിക്ക് കുറച്ച് സമയം വേണമെന്നും ജോലി സംബന്ധമായ ആവശ്യങ്ങളുണ്ടെന്നും അയാള്‍ പറഞ്ഞിരുന്നു. ഈ സമയം അയാള്‍ക്ക് മാക്‌സിമം സ്‌പേസ കൊടുത്ത് മാറി നിന്നു. ബഹുമാനം തുല്യമായി വേണം. ഞാനയാള്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു. പക്ഷെ അയാളെന്നെ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ഞാന്‍ മനസിലാക്കിയില്ല.- അമല പറയുന്നു
നിങ്ങള്‍ ശരിക്കും എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. വേറൊന്നും കൊണ്ടല്ല. ഈ പ്രണയം തുടങ്ങിയ സമയത്ത് നാലഞ്ച് മാസം കാത്തിരിക്കണം എന്ന് പറഞ്ഞിരുന്നു. ജോലി സംബന്ധമായ എന്തോ കാര്യമാണ്. അപ്പോള്‍ സംസാരിക്കാതിരുന്നു. ശല്യപ്പെടുത്തേണ്ടെന്ന് കരുതി ഞാന്‍ അകലം പാലിച്ചു. ആ വര്‍ഷം മുഴുവന്‍ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്തിട്ട് തിരിച്ച് ഒന്നും കിട്ടിയില്ല.


Source link

Back to top button