test del 1

അനുമതി ലഭിക്കുന്നില്ല, കേരളത്തിലെ ഈ രണ്ട് മേല്‍പ്പാലങ്ങള്‍ ഇനിയും വൈകും

ആലപ്പുഴ : ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള പുതിയ ബൈപ്പാസ് അവസാന ഘട്ടത്തിലെത്തിയെങ്കിലും റെയില്‍വേയുടെ അനുമതി വൈകുന്നതിനാല്‍ കുതിരപ്പന്തി, കാഞ്ഞിരംചിറ റെയില്‍വേ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകും. ഇരുസ്ഥലങ്ങളിലും മേല്‍പ്പാലങ്ങളുടെ ഭാഗത്തെ തൂണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഇവിടെ പാതയ്ക്ക് മുകളിലായി ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേയുടെ അനുമതി ലഭിക്കണം.


കെ.സി വേണുഗോപാല്‍ എം.പി യുള്‍പ്പെടെ നിരന്തരം വിഷയത്തില്‍ ഇടപെട്ടുവരികയാണെങ്കിലും നടപടികള്‍ പൂര്‍ത്തിയായി അനുമതി ലഭിക്കാന്‍ സമയമെടുക്കും. ട്രെയിന്‍ ഗതാഗതം നിയന്ത്രിച്ച് വേണം ഗര്‍ഡര്‍ റെയില്‍വേ പാതയ്ക്ക് മുകളില്‍ സ്ഥാപിക്കേണ്ടത്. ഇതിന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റേതുള്‍പ്പെടെ അനുമതിവേണം.


സര്‍വീസ് റോഡുകളും പുതിയതും പഴയതുമായ ബൈപ്പാസ് റോഡുകളിലെ റാമ്പുകളുമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. റാമ്പുകളുടെ നിര്‍മ്മാണത്തിനായി നിലവിലെ ബൈപ്പാസിന്റെ ഇരുവശവും 19മുതല്‍ അമ്പത് വരെയുളള പില്ലറുകളുടെ ഇടയില്‍ ഭൂമി ഏറ്റെടുക്കണം. രണ്ട് പാതകളിലുമായി നിര്‍മ്മിക്കേണ്ട നാല് റാമ്പുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടെ 20,000 ചതുരശ്ര അടി സ്ഥലം വേണ്ടിവരുമെന്നാണ് കണക്ക്.


ബീച്ചുള്‍പ്പെടുന്ന ഭാഗത്ത് സര്‍ക്കാര്‍ വക ഭൂമിയായതിനാല്‍ ഏറ്റെടുക്കലിന് തടസമില്ലെങ്കിലും എതിര്‍ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള ഭൂമിയും ഉള്‍പ്പെടാന്‍ സാദ്ധ്യതയുണ്ട്. റവന്യൂ വകുപ്പ് ഭൂമിഏറ്റെടുത്ത് ദേശീയ പാത അതോറിട്ടിയ്ക്ക് കൈമാറിയാല്‍ മാത്രമേ കരാര്‍ കമ്പനിയ്ക്ക് റാമ്പ് നിര്‍മ്മാണം ആരംഭിക്കാനാകൂ.


റെയില്‍വേ അനുമതി ലഭിക്കണം


96 തൂണുകള്‍ക്കു മുകളിലായി നിര്‍മ്മിച്ചിരിക്കുന്ന ബൈപാസ് പാലത്തില്‍ ടാറിംഗ് ജോലികള്‍ പൂര്‍ത്തിയായി

225 മില്ലിമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്തത് അതിന് മീതെ ബിറ്റുമിന്‍ കോണ്‍ക്രീറ്റും അതിനു മുകളില്‍ ടാര്‍ മിശ്രിതവുംഉപയോഗിച്ചായിരുന്നു നിര്‍മ്മാണം.

ബൈപാസിന്റെ ഭാഗമായ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ഏറെ പിന്നിലാണ്

കളര്‍കോട്, കൊമ്മാടി ഭാഗങ്ങളില്‍ നിലവിലെ നിരപ്പില്‍ നിന്നു മണ്ണിട്ട് ഉയര്‍ത്തി വേണം അപ്പ്രോച്ച് റോഡ് നിര്‍മിക്കാന്‍


ബൈപ്പാസില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം 95 ശതമാനവും പൂര്‍ത്തിയായി. അപ്രോച്ച് റോഡ്, റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, ബീച്ചിലേക്കുള്ള റാമ്പ് എന്നിവയാണ് അനുബന്ധമായി ഇനി ചെയ്യാനുള്ളത്. മണ്ണ് ലഭ്യമായാല്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാകും .- പ്രോജക്ട് ഓഫീസ്, ദേശീയപാത അതോറിട്ടി


Source link

Back to top button