test del 4 copy of del 3

‘തൊട്ടടുത്ത് തീഗോളം; രണ്ടുപേരെ കൈപിടിച്ച് പുറത്തേക്കോടി’: സ്ഫോടനത്തിൽനിന്നു രക്ഷപ്പെട്ട വിൽസൺ


മുണ്ടത്തിക്കോട് ∙ വെടിക്കെട്ടു സാമഗ്രികളുടെ നിർമാണ ശാലയിലെ സ്ഫോടനത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട വിൽസണ് (59) ഏറെനേരം ആരോടും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. സ്ഫോടനത്തെത്തുടർന്നു കേൾവിശക്തി നഷ്ടമായിരുന്നു. ഗ്രൗണ്ടിൽ തിരി ഉണക്കാൻ മറിച്ചിടുമ്പോൾ 5 മീറ്റർ മാറി ഇടതുഭാഗത്ത് തീഗോളം കണ്ടു. ഉടൻ ഓടുകയായിരുന്നുവെന്നു വിൽസൺ പറഞ്ഞു. ‘അപ്പോഴേക്കും പിന്നിൽ പൊട്ടൽ തുടങ്ങി. വെടിമരുന്ന് നിറച്ചിരുന്ന ഷെഡിലാണു ശക്തമായ സ്ഫോടനം ഉണ്ടായത്. അതിനകത്ത് ഏഴോ എട്ടോ പേർ പണിയെടുത്തിരുന്നു. അവർ രക്ഷപ്പെട്ടിരിക്കാൻ സാധ്യത കുറവാണ്. പാടവരമ്പിലൂടെ ഓടുന്നതിനിടെ മറ്റൊരു ഷെഡിൽ തിരി തയാറാക്കിയിരുന്ന സ്ത്രീകളോട് ഓടിരക്ഷപ്പെടാൻ പറഞ്ഞു. 2 പേരെ കൈപിടിച്ചു ഞാൻ പുറത്തേക്ക് ഓടി. അപ്പോഴാണു നിറവ് ഷെഡ് വലിയ സ്ഫോടനത്തോടെ കത്തുന്നതു കണ്ടത്. രക്ഷപ്പെടാൻ മൂന്നോ നാലോ സെക്കൻഡ് സമയമേ ലഭിച്ചുള്ളു’’– വിൽസൺ പറഞ്ഞു.49 വർഷമായി വെടിമരുന്നു നിർമാണത്തൊഴിലാളിയാണു വിൽസൺ. തിരുവമ്പാടിയുടെ വെടിക്കെട്ടുകാരനായ മുണ്ടത്തിക്കോട് സതീഷിന്റെകൂടെ 7 വർഷമായി പണിയെടുത്തു വരികയുമാണ്. അപകടം നടക്കുമ്പോൾ സതീഷും സംഭവസ്ഥലത്തുണ്ടായിരുന്നു. കവളപ്പാറ ഉണ്ണി, കുണ്ടന്നൂർ രാകേഷ്, കൊളത്തൂർ സുബ്രൻ, പട്ടാമ്പി സുധി എന്നീ തൊഴിലാളികളൊക്കെ ഷെഡിൽ ഉണ്ടായിരുന്നുവെന്ന് വിൽസൺ പറഞ്ഞു.


Source link

Back to top button