test del 1

സംസ്ഥാനത്ത് സെൻസസ് നടപടികൾ ജൂണിൽ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സെൻസസ് നടപടികൾ 2026 ജൂൺ മുതൽ ആരംഭിക്കും.ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തവണ സെൻസസ് നടത്തുന്നത്.രണ്ടു ഘട്ടമായാണ് കേരളത്തിലെ സെൻസസ്.ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കൽ,വീടുകളുടെ എണ്ണം,വീടുകളുടെ അവസ്ഥ,കുടുംബത്തിന്റെ സൗകര്യങ്ങൾ,ആസ്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അടിസ്ഥാനപരമായി ശേഖരിക്കുക.

വീടുകളുടെ പട്ടിക തയ്യാറാക്കൽ ജൂലായ് 1 മുതൽ 30 വരെയും സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്.രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്.ഇത് 2027 ഫെബ്രുവരിയിൽ തുടങ്ങും.

ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സെൻസസ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കുന്നതിനാൽ ഓഫീസർമാർക്ക് ജോലി ഭാരം കുറയും.സെൻസസ് 2027 എച്ച്.എൽ.ഒ എന്ന മൊബൈൽ ആപ്പാണ് ഡിജിറ്റൽ ഡേറ്റാ ശേഖരണത്തിന് ഉപയോഗിക്കുന്നത്.എന്യൂമറേറ്റർമാർ സ്വന്തം സ്മാർട്ട്‌ഫോണുകളിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.കൂടാതെ നിർദ്ദിഷ്ട വെബ് പോർട്ടലുകൾ വഴി കുടുംബങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ നടത്തുന്നതിനുള്ള അവസരവും നൽകും.എന്യൂമറേറ്റർമാരുടേയും സൂപ്പർവൈസർമാരുടേയും സ്ഥിരീകരണത്തിന് ശേഷം സെൽഫ് എന്യൂമറേഷനിലൂടെ സമർപ്പിക്കുന്ന ഡേറ്റയുടേയും കൃത്യതയും പൂർണ്ണതയും ഉറപ്പാക്കും.

സെൻസസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നിരുന്നു.ജില്ലകളിൽ സെൻസസുമായി ബന്ധപ്പെട്ട് ജില്ലാ ഓഫീസർമാരുടേയും ചാർജ്ജ് ഓഫീസർമാരുടേയും പരിശീലനം തുടങ്ങി.ജില്ലാ കളക്ടറാണ് ജില്ലയിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ.എ.ഡി.എം ജില്ലാ സെൻസസ് ഓഫീസറായി പ്രവർത്തിക്കും.ആർ.ഡി.ഒയാണ് സബ് ഡിവിഷണൽ സെൻസസ് ഓഫീസർ.രാജ്യത്ത് സ്വാതന്ത്ര്യത്തിന് ശേഷം നടക്കുന്ന എട്ടാമത്തെ സെൻസസാണ് 2027ലേത്.


Source link

Back to top button