test del 3

അംബാനിയെ കടത്തിവെട്ടി അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നൻ; എതിരാളി ഇല്ലാതെ മസ്ക്


ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നൻ എന്ന നേട്ടം ഇനി ഗൗതം അദാനിക്ക് സ്വന്തം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ കടത്തിവെട്ടിയാണ് അദാനി ഗ്രൂപ്പ് ചെയർമാന്റെ നേട്ടം. ഇതിനുമുൻപും അദാനി ആ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും ഹിൻഡൻബർഗ്, യുഎസിലെ കൈക്കൂലിക്കേസ് തുടങ്ങിയ ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വിലത്തകർച്ച അദ്ദേഹത്തിന്റെ ആസ്തി കുറയാനും ഇടയാക്കിയിരുന്നു.അദാനി, അംബാനി ആസ്തിഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞദിവസം നഷ്ടമാണ് നേരിട്ടതെങ്കിലും അദാനി ഗ്രൂപ്പ് ഓഹരികൾ നേട്ടം കുറിച്ചിരുന്നു. സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എസ്ഇസിഐ) ടെൻഡർ നേടാൻ കൈക്കൂലി കൊടുത്തെന്ന് അദാനി ഗ്രൂപ്പിനെതിരായ ഉയർന്ന ആരോപണം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) തള്ളിയിട്ടുമുണ്ട്. ഇത് ഇന്നും അദാനി ഗ്രൂപ്പ് ഓഹരികളെ തുണച്ചേക്കാം. പ്രഥമാദൃഷ്ട്യാ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് സിസിഐയുടെ നടപടി. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, ഗൗതം അദാനി, സാഗർ അദാനി, അസ്യൂർ പവർ ഇന്ത്യ, എസ്ഇസിഐ തുടങ്ങിയവർക്ക് എതിരെയായിരുന്നു ആരോപണം.


Source link

Back to top button