test del 3
ഉരുൾപൊട്ടലിനെ വരെ പ്രതിരോധിക്കാൻ ഉതകുന്ന വീടെന്ന് സർക്കാർ വാദം; വയനാട് ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ

കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ. ഫേസ് വൺ ഗുണഭോക്താക്കൾക്കുള്ള സോൺ ഒന്നിലെ 2 വീടുകൾക്കാണു വിള്ളലുകളുള്ളത്. ചൂരൽമല സ്വദേശി നൗഫലിനു ലഭിച്ച, സോൺ ഒന്നിലെ 8–ാം നമ്പർ വീടിന്റെ മേൽക്കൂരയിലാണു വിള്ളൽ.അതേസമയം, ഉരുൾ ബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച ദിനബത്ത, കൂപ്പൺ വിതരണങ്ങൾ മുടങ്ങി. മാർച്ചിലെ തുകയും കൂപ്പണും ഇതുവരെ ലഭിച്ചിട്ടില്ലെന്നു ദുരന്ത ബാധിതർ പറയുന്നു. ദുരന്തബാധിത കുടുംബത്തിലെ 2 പേർക്ക് പ്രതിദിനം 300 രൂപ തോതിൽ 9000 രൂപയാണു പ്രതിമാസം ദിനബത്തയായി നൽകുന്നത്.
Source link


