test del 2
US വെടിവെപ്പ്; അക്രമി ലിസ്റ്റിൽനിന്ന് ഒഴിവാക്കിയത് കാഷ് പട്ടേലിനെമാത്രം, എല്ലാംവ്യക്തമാക്കി കുറിപ്പ്

വാഷിങ്ടൺ: വാഷിങ്ടണിലെ ഹിൽറ്റൻ ഹോട്ടലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യംവെച്ച് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയയിലെ ടൊറൻസിൽ നിന്നുള്ള എൻജിനിയറായ കോൾ തോമസ് അലൻ (31) ആണ് പിടിയിലായത്. ഇയാൾ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്.പ്രതി, തന്റെ ലക്ഷ്യപ്പട്ടികയിൽ നിന്ന് എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേലിനെ മാത്രമാണ് ഒഴിവാക്കിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അലന് വ്യക്തമായ ഒരു പ്ലാൻ ഉണ്ടായിരുന്നു, അതെല്ലാം അയാൾ എഴുതി വെച്ചിരുന്നു. വെടിയുതിർക്കുന്നതിന് ഏകദേശം പത്ത് മിനിറ്റ് മുമ്പ് കുടുംബാംഗങ്ങൾക്ക് അയച്ച മാനിഫെസ്റ്റോയിൽ, താൻ ആരെയാണ് ലക്ഷ്യമിടുന്നത് എന്നും അലൻ വ്യക്തമാക്കിയിരുന്നു.ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ട്രംപ് ഭരണകൂടത്തിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥർ മുതലാണ് ഈ പട്ടിക തുടങ്ങുന്നത്. ‘ഭരണകൂട ഉദ്യോഗസ്ഥർ, അവരാണ് എന്റെ ലക്ഷ്യങ്ങൾ, ഏറ്റവും ഉയർന്ന റാങ്കിലുള്ളവർ മുതൽ താഴോട്ടുള്ളവർക്ക് മുൻഗണന നൽകുന്നു.’ അലന്റെ കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഒരു പേര് മാത്രം അതിൽ ഉണ്ടായിരുന്നില്ല, എഫ്ബിഐ ഡയറക്ടർ കാഷ്പ പട്ടേൽ.എന്നാൽ, എന്തുകൊണ്ടാണ് കാഷ് പട്ടേലിനെ തന്റെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ അലൻ തീരുമാനിച്ചത് എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിന് പിന്നിലെ തന്റെ ന്യായീകരണവും മാനിഫെസ്റ്റോയിൽ അലൻ ഉൾപ്പെടുത്തിയിരുന്നു. ഭരണകൂടത്തിന്റെ ക്രൂരതകൾക്കെതിരെയുള്ള പോരാട്ടമായാണ് ഈ ആക്രമണത്തെ പ്രതി വിശേഷിപ്പിച്ചിരിക്കുന്നത്.
Source link


