സംസ്ഥാനത്ത് ഇന്നും മുന്നുപേർക്ക് പാമ്പുകടിയേറ്റു; ഇവിടെയും വില്ലൻ ശംഖുവരയൻ തന്നെ

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ടുപേർക്ക് പാമ്പുകടിയേറ്റു. കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊയിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലി (36), താമരശ്ശേരി പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ (22), തിരുവനന്തപുരം പെരുംകുഴി സ്വദേശി ഭുവന ചന്ദ്രൻ എന്നിവർക്കാണ് കടിയേറ്റത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് അഞ്ജലിയെ കടിച്ചത്. ഇതിന് പിന്നാലെ പാമ്പിനെ വീടിന്റെ ടോയ്ലറ്റിൽ നിന്ന് പിടികൂടി. അഞ്ജലി പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതി അപകടനിലതരണം ചെയ്തിട്ടുണ്ടെന്നും വീട്ടുകാർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അൻസാറിന് പാമ്പ് കടിയേറ്റത്. കിടക്കയിൽ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. ഇയാളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Source link


