NEWS

വത്തിക്കാൻ അംഗീകാരം: പാറേൽ സെന്റ് മേരീസ് പള്ളി ഇനി ബസലിക്ക പദവിയിൽ

ചങ്ങനാശേരി അതിരൂപതയിലെ പാറേൽ സെന്റ് മേരീസ് പള്ളിയെ വത്തിക്കാൻ ബസിലിക്കയായി ഉയർത്തി. പള്ളിയുടെ കൂദാശ കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഈ സുപ്രധാന പ്രഖ്യാപനം പുറത്തുവരുന്നത്. ചങ്ങനാശേരി അതിരൂപതയിൽ നേരത്തെ തന്നെ ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് പള്ളിക്ക് ബസിലിക്ക പദവി ലഭിച്ചിരുന്നു. പ്രശസ്തമായ ഒരു മരിയൻ തീർഥാടന കേന്ദ്രമാണ് പാറേൽ പള്ളി.

ആത്മീയവും ആരാധനാക്രമപരവുമായ സവിശേഷതകൾ, ചരിത്രപരമായ പശ്ചാത്തലം, കലാപരമായ പ്രത്യേകതകൾ, കൂടാതെ പള്ളിയുടെ വലിപ്പവും അനുബന്ധ സൗകര്യങ്ങളും, ശുശ്രൂഷകർക്കുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് കത്തോലിക്ക സഭ ഈ പള്ളിയെ ബസിലിക്കയായി ഉയർത്താൻ തീരുമാനിച്ചത്. ഒരു ദേവാലയത്തിന് ബസിലിക്ക പദവി ലഭിക്കുന്നതോടെ മാർപാപ്പയുമായും ആഗോള സഭയുമായുള്ള ആത്മീയ ബന്ധം കൂടുതൽ ദൃഢമാകും. ബസിലിക്ക പദവിയുള്ള പള്ളികൾക്ക് പ്രത്യേക തിരുനാളുകൾ ആഘോഷിക്കാനും തനതായ ചിഹ്നങ്ങൾ ഉപയോഗിക്കാനും അനുവാദമുണ്ടാകും.

Fashion ⏭️

Back to top button