NEWS
അമേരിക്കയിലെ വിസ്കോൺസിൻ–മാഡിസൻ സർവകലാശാലയിൽ കാജ സാഹിബിന് പിഎച്ച്ഡി; രണ്ട് കോടി രൂപയുടെ ഫെലോഷിപ്

കോട്ടയം സിഎംഎസ് കോളജിലെ (ഓട്ടോണമസ്) രസതന്ത്ര വിഭാഗത്തിൽ നിന്നും എംഎസ്സി അനലറ്റിക്കൽ കെമിസ്ട്രി (2022–24) ബിരുദം കരസ്ഥമാക്കിയ കാജ സാഹിബിന്, അമേരിക്കയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ വിസ്കോൺസിൻ–മാഡിസൺ സർവകലാശാലയിൽ പിഎച്ച്ഡി ഗവേഷണത്തിനായി പ്രവേശനം ലഭിച്ചു. ഏകദേശം 2 കോടി രൂപയോളം വരുന്ന ഫെലോഷിപ്പോടുകൂടിയാണ് അദ്ദേഹത്തിന് ഈ അപൂർവ്വ നേട്ടം കൈവരിക്കാനായത്.
നിലവിൽ കോളജിലെ കെമിസ്ട്രി വിഭാഗത്തിൽ പ്രോജക്ട് അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്ന കാജ, ഡോ. റോണി രാജൻ പോൾ, ഡോ. ജഗദീഷ് കെ എന്നിവരുടെ മേൽനോട്ടത്തിലാണ് ഗവേഷണങ്ങൾ തുടരുന്നത്. ഉപരിപഠനത്തിന് ശേഷവും കോളജിലെ ഗവേഷണ പദ്ധതികളിൽ സജീവമായി പങ്കെടുത്ത കാജ, ഈ ഘട്ടങ്ങളിൽ ശാസ്ത്രീയമായ പ്രായോഗിക അറിവും മികച്ച അനുഭവപരിചയവും ആർജ്ജിച്ചെടുത്തിട്ടുണ്ട്.




