NEWS
അക്കാര്യം ഇറാൻ പരസ്യമായി സമ്മതിക്കണം, ഇന്ന് രാത്രി വരെ സമയം , മുന്നറിയിപ്പുമായി ട്രംപ്, വിപണിയിൽ വീണ്ടും ‘ടാറ്റ മാജിക്ക്’

രാജ്യാന്തര വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നതായും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തില്ലെന്നും ഇറാൻ പ്രഖ്യാപിക്കണമെന്ന് യുഎസ്. ഇക്കാര്യം മധ്യസ്ഥർ വഴി ഇറാനെ അറിയിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകളെ ആക്രമിച്ച ഇറാൻ സമാധാന കരാറിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് യുഎസിന്റെ ആരോപണം. എന്നാൽ യുഎസാണ് വ്യവസ്ഥകൾ ലംഘിച്ചതെന്നാണ് ഇറാൻ ആരോപിക്കുന്നത്. 60 ദിവസത്തെ സമാധാന കരാർ പ്രകാരം ഇറാൻ നിശ്ചയിക്കുന്ന പാതയിൽ കൂടെയാണ് ഹോർമുസിൽ കപ്പലുകൾ പോകേണ്ടതെന്നും ഇതു ലംഘിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ഇറാനും വാദിക്കുന്നു. യുഎസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രകോപനങ്ങൾക്ക് അതേഭാഷയിൽ തിരിച്ചടി നൽകുമെന്നും ഇറാൻ പറയുന്നു.ഇരുവിഭാഗവും കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടിയത് രാജ്യാന്തര തലത്തിൽ ആശങ്കയായിരുന്നു. ക്രൂഡോയിൽ വില കുതിച്ചു. ഓഹരി വിപണികൾ നഷ്ടത്തിലായി. ഏറ്റുമുട്ടൽ നിർത്തി ചർച്ചയിലേക്ക് പോകുമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചതോടെയാണ് വിപണികൾ സാധാരണ നിലയിലേക്ക് മടങ്ങിയതെത്തിയത്. എന്നാൽ ചർച്ചകൾ തുടരുമെങ്കിലും വെടിനിർത്തൽ കരാർ അവസാനിച്ചെന്ന ട്രംപിന്റെ പ്രസ്താവന ആശങ്കയാണ്. ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടലിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്. സമാധാന ശ്രമങ്ങൾക്ക് തുരങ്കം വക്കാൻ ഇറാനിലെ ഒരു വിഭാഗം ശ്രമിക്കുന്നതായും കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അതിന്റെ ഭാഗമാണെന്നും ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.∙വെള്ളിയാഴ്ച സെൻസെക്സ് 1.08% നേട്ടത്തോടെ 77,569.39ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 244 പോയിന്റുകൾ ഉയർന്ന് 24,2026.90ലുമെത്തി. എന്നാൽ ആഴ്ചയിലെ മൊത്തം കണക്കുകളെടുത്താൽ ഇരുസൂചികകളും 0.3% നഷ്ടത്തിലാണെന്നും കാണാൻ കഴിയും.
Source link


