NEWS

ജുവലറി പാർക്ക് ഈ വർഷം സ്ഥാപിക്കും; ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു: മുഖ്യമന്ത്രി വി. ഡി. സതീശൻ


അങ്കമാലി∙ ഈ വർഷം തന്നെ ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനായി നിലവിലെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചു.കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) സംസ്ഥാന കൺവെൻഷൻ  അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പദ്ധതിയുടെ സൗകര്യദാതാവാണെന്നും സ്വർണവ്യാപാരികളാണ് ഇതിന്റെ പ്രധാന പ്രമോട്ടർമാരെന്നും മുഖ്യമന്ത്രി പറഞ്ഞു.ജ്വല്ലറി പാർക്ക് യാഥാർഥ്യമാകുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ കേരളത്തിലെത്തുമെന്നും സംസ്ഥാനം ആഭരണ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ആഭരണങ്ങളുടെ നിർമ്മാണവും ഡിസൈനിങും ഒരേ കേന്ദ്രത്തിൽ നടക്കുന്നതിലൂടെ ഈ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ പങ്കെടുത്തു. ഗോൾഡ് ഹബ് സ്ഥാപിതമായാൽ സ്വർണവ്യാപാരത്തിൽ നിന്നുള്ള വരുമാനം സംസ്ഥാന ഖജനാവിലേക്ക് കൂടുതൽ എത്തുമെന്നും. രജിസ്ട്രേഷൻ ഇല്ലാതെ അനധികൃതമായി സ്വർണവ്യാപാരം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെജിഎസ്എംഎ ജനറൽ സെക്രട്ടറി എസ്. അബ്ദുൾ നാസർ ആവശ്യപ്പെട്ടു. അടുത്ത ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന സ്വർണ്ണ വ്യാപാര മേഖലയുടെ കരുത്ത് ചോർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി സംവിധാനത്തിലെ ചോർച്ച രാജ്യത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കെജിഎസ്എംഎ പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു,


Source link

Back to top button