NEWS

‘വിവാഹമെന്നാൽ ‘ആട്ടവും പാട്ടവും’ ‘തീറ്റയും കുടിയും’ അല്ല; റജിസ്റ്റർ ചെയ്താൽ പോരാ, ആചാരവും പ്രധാനം’


അഹമ്മദാബാദ് ∙ ഹിന്ദുക്കളുടെ വിവാഹം റജിസ്റ്റർ ചെയ്തതുകൊണ്ടു മാത്രം സാധുതയുള്ളതാവില്ലെന്നും ആചാരങ്ങൾ കൂടി പാലിക്കണമെന്നും ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. പാരമ്പര്യ ചടങ്ങുകൾ ഒരു വ്യക്തിയുടെ ആത്മീയ ശുദ്ധീകരണത്തിനും പരിവർത്തനത്തിനും സഹായകമാകുന്നതു കൂടിയാണെന്ന കോടതിവിധി നിയമവൃത്തങ്ങളിൽ ചർച്ചയായി. വിവാഹമെന്നാൽ ‘ആട്ടവും പാട്ടവും’ ‘തീറ്റയും കുടിയും’ അല്ലെന്നും അതിനപ്പുറം സാംസ്കാരിക തലം കൂടിയുണ്ടെന്നും കോടതി വിധിച്ചു.വിവാഹം റജിസ്റ്റർ ചെയ്തതായതിനാൽ സാധുതയുണ്ടെന്ന കുടുംബകോടതിയുടെ വിധി ചോദ്യം ചെയ്ത് യുകെയിൽ താമസിക്കുന്ന കൗശൽ സോണാർ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. കുടുംബകോടതി വിധി ജസ്റ്റിസ് ഇലേഷ് വോറ, ജസ്റ്റിസ് ആർ.ടി. വച്ഹനി എന്നിവരുടെ ബെഞ്ച് റദ്ദാക്കി.


Source link

Back to top button