NEWS
ദുർഗാപൂജയ്ക്കിടെ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു: ഒട്ടേറെപ്പേർക്ക് പരുക്ക്

കൊൽക്കത്ത∙ ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് കൊൽക്കത്തയിൽ 17 പേർ മരിച്ചു. നോർത്ത് കൊൽക്കത്തയിലെ ചോരെ ബഗൻ സർബോജനിൻ ദുർഗാപൂജ പന്തലിലാണ് അപകടമുണ്ടായത്. പരുക്കേറ്റ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച വൈകിട്ട് 7.40 ഓടെയാണ് അപകടമുണ്ടായത്. മഴ പെയ്തപ്പോൾ ആളുകൾ തിക്കിത്തിരക്കിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
Fashion ⏭️




