LATEST NEWS
കുമരകത്തെ സൂരി റിസോർട്ട് ഐടിസി ഏറ്റെടുത്തു; കേരളത്തിൽ ഐടിസി സ്വന്തമാക്കുന്ന ആദ്യ റിസോർട്ട്

കോട്ടയം ∙ കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ് സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’ 205 കോടി രൂപയ്ക്ക് ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു. റിസോർട്ട് മോടിപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കും. നവംബറോടെ പ്രവർത്തനം പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐടിസി ഹോട്ടൽസ് സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ റിസോർട്ടാണിത്. ഐടിസിയുടെ അത്യാഡംബര റിസോർട്സ് വിഭാഗത്തിൽ ഈ ഹോട്ടലിനെയും ഉൾപ്പെടുത്തും.
Source link


