BUSINESS
വിപണിയെ കുലുക്കാൻ എൻ.എസ്.ഇ ഐ.പി.ഒ; സബ്സ്ക്രിപ്ഷൻ ഇന്നു മുതൽ സെപ്റ്റംബർ 21 വരെ

നിക്ഷേപകർ ആവേശത്തോടെ കാത്തിരിക്കുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (NSE), പ്രാഥമിക ഓഹരി വില്പന (IPO) ഇന്ന് ആരംഭിക്കും. ഇക്വിറ്റി ഡെറിവേറ്റീവ് വോളിയം അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചാണ് എൻ.എസ്.ഇ . തിങ്കളാഴ്ച്ച, സെപ്റ്റംബർ 21 വരെയാണ് ഐ.പി.ഒയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക. 1,700-1,785 രൂപയാണ് പ്രൈസ് ബാൻഡ്.പൂർണമായും ഓഫർ ഫോർ സെയിൽ (OFS) വഴി, 126.4 ദശലക്ഷം ഇക്വിറ്റി ഷെയറുകളാണ് നിലവിലെ 10 ഓഹരിയുടമകൾ വില്പന നടത്തുന്നത്. ഫ്രഷ് ഇഷ്യു നടക്കുന്നില്ല. ഇഷ്യു അധിഷ്ഠിത ചെലവുകൾ സെല്ലർമാരാണ് വഹിക്കുക. പ്രൈസ് ബാൻഡിന്റെ ഉയർന്ന പരിധി അനുസരിച്ച് കണക്കാക്കുമ്പോൾ 22,561.5 കോടി രൂപയുടെ മൂലധന സമാഹരണമാണ് എൻ.എസ്.ഇ നടത്താൻ പോകുന്നത്.2026 ജൂണിൽ സമർപ്പിച്ച Draft red herring prospectus (DRHP) പ്രകാരം 148.9 ദശലക്ഷം ഓഹരികൾ (15%) കുറച്ചതിലൂടെ ഇഷ്യു സൈസ് കുറച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ നാലാം തിയ്യതിയാണ് സെബി DRHP അംഗീകരിച്ചത്15.9 ദശലക്ഷം ഓഹരികൾ എന്ന നിലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതൽ ഓഹരികൾ വില്പനയ്ക്ക് എത്തിക്കുന്നത്. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ് 11.8 ദശലക്ഷം ഓഹരികളും, ആരാൻഡ ഇൻവെസ്റ്റ്മെന്റ്സ് (മൗറീഷ്യസ്) 11.2 ദശലക്ഷം ഓഹരികളും, എം.എസ് സ്ട്രാറ്റജിക് (മൗറീഷ്യസ്) 11 ദശലക്ഷം ഓഹരികളും, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി 10.5 ദശലക്ഷം ഓഹരികളും വില്പന നടത്തും.എസ്.ബി.ഐ, സ്ട്രാറ്റജിക്, ബാങ്ക് ഓഫ് ബറോഡ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവ പ്രപ്പോസ് ചെയ്ത ഓഹരി വില്പയിൽ കുറവ് വരത്തിയിട്ടുണ്ട്. അതേ സമയം, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്, ആരാൻഡ ഇൻവെസ്റ്റ്മെന്റ്സ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി എന്നിവയുടെ ഓഹരി വില്പനക്കണക്കുകളിൽ മാറ്റമില്ലെന്നും വ്യാഴാഴ്ച്ച ഫയൽ ചെയ്ത red herring prospectus (RHP) വ്യക്തമാക്കുന്നു. നാഷണൽ ഇൻഷുറൻസ് കമ്പനി ഓഹരി വില്പനയിൽ നിന്ന് പിന്മാറിയപ്പോൾ എസ്.ബി.ഐ ക്യാപിറ്റൽ മാർക്കറ്റ്സ് ആഡ് ചെയ്യപ്പെട്ടു. 8.78 ദശലക്ഷം ഓഹരികളാണ് വില്പന നടത്തുക.നിലവിൽ എൻ.എസ്.ഇയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) 8.96% എന്ന നിലയിലാണ്. GMP കണക്കുകളിൽ മാറ്റം വരുമെന്നത് ശ്രദ്ധിക്കുക. എൻ.എസ്.ഇ ഓഹരികൾ 2026 സെപ്റ്റംബർ 24ാം തിയ്യതി വ്യാഴാഴ്ച്ച, ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


