LIFESTYLE NEW

ഈ പൊടിക്കൈകളൊന്ന് പരീക്ഷിച്ച് നോക്കൂ; ഇനി ദോശയ്‌ക്ക് കട്ടി കൂടില്ല

നല്ല പഞ്ഞിപോലെയുള്ള ദോശ സാമ്പാറിനും ചട്‌നിക്കുമൊപ്പം കഴിക്കാൻ ഇഷ്‌ടമില്ലാത്തവർ കുറവായിരിക്കും. പക്ഷേ, പലപ്പോഴും ദോശ ചുടുമ്പോൾ അതിന് കട്ടി കൂടിപ്പോകാറുണ്ട്. അരിയും ഉഴുന്നും അരച്ചുചേർത്താണ് ദോശയുണ്ടാക്കുന്നത്. മൂന്ന് ഗ്ലാസ് അരിക്ക് (പച്ചരിയോ പുഴുക്കലരിയോ) ഒരു ഗ്ലാസ് ഉഴുന്നാണ് കണക്ക്. ഈ അളവിൽ മാറ്റമുണ്ടായാൽ ദോശയ്‌ക്ക് കട്ടി കൂടാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ, ഹോട്ടൽ സ്‌റ്റൈലിൽ മൃദുവായ ദോശയുണ്ടാക്കാൻ സഹായിക്കുന്ന ധാരാളം സീക്രട്ട് ടിപ്‌സുകളുണ്ട്.

ഉലുവ: അരിയും ഉഴുന്നും കുതിർക്കാൻ വയ്‌ക്കുമ്പോൾ ഒരു സ്‌പൂൺ ഉലുവ കൂടി അതിലേക്ക് ചേർക്കുക. ഇത് മാവ് പുളിക്കാനും ദോശയ്‌ക്ക് മൃദുത്വം നൽകാനും സഹായിക്കുന്നു.

അവൽ: മാവ് അരയ്‌ക്കുമ്പോൾ കൂടെ അരക്കപ്പ് ചോറ് അല്ലെങ്കിൽ കുതി‌ർത്ത അവൽ ചേർക്കുക. ഇത് ദോശ പഞ്ഞിപോലെ ഇരിക്കാൻ സഹായിക്കുന്ന ഒരു വിദ്യയാണ്.

ഇളക്കുക: മാവിൽ ഉപ്പ് ചേർത്ത് മാവ് കൈകൊണ്ട് നന്നായി ഇളക്കുക. കൈയിലെ സ്വാഭാവികമായ താപനില മാവ് പെട്ടെന്ന് പുളിക്കാൻ സഹായിക്കുന്നു.

ദോശക്കല്ലിൽ ചൂട് ക്രമീകരിക്കുക: ദോശക്കല്ല് അമിതമായി ചൂടാകരുത്. ഓരോ ദോശ ചുടുന്നതിന് മുൻപും കല്ലിൽ അല്‌പം വെള്ളം തളിച്ച് ചൂട് ക്രമീകരിക്കുക. ദോശ കട്ടിയാകാതിരിക്കാൻ തീ കുറച്ച് വച്ച് ചുടുന്നതാണ് എപ്പോഴും നല്ലത്.


Source link

Related Articles

Back to top button