LATEST

അജിത്ത് പവാറിന്റെ മരണം: പ്രധാനമന്ത്രിക്ക് കത്തെഴുതി രോഹിത്

ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി എൻ.സി.പി (എസ്.പി) നേതാവും അജിത്തിന്റെ ബന്ധുവുമായ രോഹിത് പവാർ. അന്വേഷണം കഴിയുന്നതുവരെ

വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു രാജിവയ്ക്കണമെന്ന് രോഹിത് ആവർത്തിച്ചു. സംഭവത്തിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണം. ലിയർജെറ്റ് 45 വിമാനത്തിന്റെ ഉടമസ്ഥതയിലുള്ള എയർ ചാർട്ടർ കമ്പനിയായ വി.എസ്.ആറിനെക്കുറിച്ച് സംശയങ്ങളുണ്ട്. കമ്പനിക്ക് രാംമോഹൻ നായിഡുവിന്റെ പാർട്ടിയുമായുള്ള (ടി.ഡി.പി) ബന്ധത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഈ ബന്ധം സ്വതന്ത്രമായ അതോറിട്ടി അന്വേഷിക്കണം- കത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും രോഹിത് കത്തെഴുതിയിട്ടുണ്ട്.


Source link

Related Articles

Back to top button