NEWS

ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിമുറുക്കുന്നു: ഇറാഖിന് കടുത്ത മുന്നറിയിപ്പ്

ദുബായ് ∙ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാൻ സൈന്യത്തിന്റെ ഔദ്യോഗിക അനുമതി നിർബന്ധമാണെന്ന് സൈനിക വക്താവ് വീണ്ടും വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള കര ഉപരോധത്തിൽ ഇറാഖ് പങ്കാളികളാകരുതെന്നും ഇറാൻ കർശന നിർദേശം നൽകി. ഇറാഖുമായുള്ള അതിർത്തികൾ അടച്ചുപൂട്ടുകയും അതിർത്തി കടന്നുള്ള സഞ്ചാരങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാഖിനെതിരെ ഇത്തരമൊരു കടുത്ത നിലപാടുമായി രാജ്യം രംഗത്തെത്തിയത്.

അതേസമയം, ഒമാനിലെ ഖസബ് തുറമുഖത്ത് വെച്ച് എണ്ണ ടാങ്കറിൽ സമുദ്ര ബോംബ് പതിച്ച് അഗ്നിബാധയുണ്ടായി. ഇറാൻ സ്വാധീനമുള്ള മേഖലയിലൂടെ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു എണ്ണക്കപ്പലിലും സമാനമായ രീതിയിൽ സ്ഫോടനം സംഭവിച്ചു. സുരക്ഷാ അനുമതിയില്ലാതെ രഹസ്യമായി ഹോർമുസ് വഴി കടന്നുപോകാൻ ശ്രമിച്ച കപ്പലുകളെയാണ് തങ്ങൾ ആക്രമിച്ചതെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ഇതിനുപുറമെ, തെക്കൻ യെമൻ തീരത്ത് വെച്ച് ഒരു കപ്പൽ സായുധ സംഘം പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് കടൽക്കൊള്ളക്കാരാണെന്നാണ് പ്രാഥമിക നിഗമനം.

Fashion ⏭️

Back to top button