NEWS
മൂന്നാറിൽ കാർ തകർത്ത് പടയപ്പ: യാത്രക്കാർ ഉള്ളപ്പോൾ നടന്ന ആക്രമണം – വിഡിയോ

ഇടുക്കി ജില്ലയിലെ മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ ‘പടയപ്പ’യുടെ ആക്രമണം. മൂന്നാർ പഞ്ചായത്ത് അംഗമായ കറുപ്പസ്വാമിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ആന തകർത്തു കളഞ്ഞത്.
വാഹനത്തിനുള്ളിൽ ആളുകൾ ഇരിക്കുമ്പോഴാണ് പെട്ടെന്ന് കാട്ടാന ആക്രമണം നടത്തിയത്. കാറിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും, വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
അക്രമണത്തിന് ശേഷം ആന ഉൾക്കാട്ടിലേക്ക് മടങ്ങിപ്പോയി. പ്രദേശത്ത് പടയപ്പയുടെ സാന്നിധ്യം തുടരുന്നത് വിനോദസഞ്ചാരികളിലും നാട്ടുകാർക്കിടയിലും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.




