16 പന്തിൽ 50, 28-ൽ സെഞ്ച്വറി: വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിംഗിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം

ദോഹ∙ വെറും 16 പന്തിൽ അർധസെഞ്ചുറി, 28 പന്തിൽ സെഞ്ചുറി, 40 പന്തിൽ 150, ഒടുവിൽ 52 പന്തിൽ ഇരട്ടസെഞ്ചുറി! ലിസ്റ്റ് എ ക്രിക്കറ്റിലെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ് കരുത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ യുഎഇയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 53 പന്തുകൾ നേരിട്ട വൈഭവ് 204 റൺസാണ് അടിച്ചെടുത്തത്. 28 സിക്സറുകളും ഏഴ് ഫോറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. ദോഹയിൽ യുഎഇ ബോളർമാരെ കണക്കിന് ശിക്ഷിച്ച വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചറിയും ഡബിൾ സെഞ്ചറിയും തന്റെ പേരിലാക്കി.
ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ചറിയെന്ന നേട്ടം വെറും 28 പന്തുകളിൽ വൈഭവ് സ്വന്തമാക്കി. നേരത്തെ 29 പന്തുകളിൽ സെഞ്ചുറി നേടിയിരുന്ന ഓസ്ട്രേലിയൻ താരം ജെയ്ക് ഫ്രേസർ മഗ്രുക്കിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ദോഹയിൽ പഴങ്കഥയായത്. 52 പന്തുകളിൽ ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയതോടെ ആ റെക്കോർഡും വൈഭവ് സ്വന്തം പേരിൽ കുറിച്ചു. 103 പന്തുകൾ കൊണ്ട് ഡബിൾ സെഞ്ചറി നേടിയ ന്യൂസിലൻഡ് താരം ചാഡ് ബോവ്സിന്റെ റെക്കോർഡ് കൂടിയാണ് ഇതോടെ വഴിമാറിയത്.




