NEWS

ലിബിയൻ തീരത്ത് റഷ്യൻ കപ്പൽ തകർത്ത് യുക്രെയ്ൻ ഡ്രോണുകൾ: നിരവധി മരണം റിപ്പോർട്ട്

ട്രിപ്പോളി: കിഴക്കൻ ലിബിയയിലെ ബെൻഗാസി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ഉക്രെയ്‌നിന്റെ സമുദ്ര ഡ്രോൺ ആക്രമണം. ഈ പ്രഹരത്തിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തെ തുടർന്ന് റഷ്യൻ യുദ്ധക്കപ്പലായ മെർക്കുറി ഭാഗികമായി മുങ്ങിപ്പോയി. റഷ്യയും കിഴക്കൻ ലിബിയൻ അധികൃതരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ, ഇന്ധനം നിറയ്ക്കാനും മറ്റ് അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കാനുമാണ് കപ്പൽ ഇവിടെ എത്തിയത്. ഉപഗ്രഹങ്ങൾ പകർത്തിയ ദൃശ്യങ്ങൾ പ്രകാരം, കപ്പലിന്റെ ഭൂരിഭാഗം ഭാഗങ്ങളും വെള്ളത്തിനടിയിലാവുകയും മുൻവശം മാത്രം ജലോപരിതലത്തിൽ അവശേഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. കപ്പലിന് ചുറ്റും പുകപടലങ്ങളും തകർന്ന അവശിഷ്ടങ്ങളും നിറഞ്ഞിരിക്കുകയാണ്.

പടിഞ്ഞാറൻ ലിബിയയിൽ ഉക്രെയ്ൻ സൈന്യം നിലയുറപ്പിച്ചിട്ടുള്ള കേന്ദ്രത്തിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് ലിബിയൻ പ്രതിരോധ ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോട് വെളിപ്പെടുത്തി. എത്തിയ നാല് ഡ്രോണുകളെ പ്രതിരോധിക്കാൻ സാധിച്ചെങ്കിലും, രണ്ടെണ്ണം കപ്പലിൽ നേരിട്ട് പതിക്കുകയായിരുന്നു. Disclaimer: ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Osinttechnical എന്ന എക്സ് (X) അക്കൗണ്ടിൽ നിന്ന് ശേഖരിച്ചതാണ്.

Fashion ⏭️

Back to top button