NEWS

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോറ്റ യുഡിഎഫ് സ്ഥാനാർഥി സ്നേഹയ്ക്ക് കാനഡയിൽ 30 കോടിയുടെ ലോട്ടറി ഭാഗ്യം

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിയാതിരുന്ന പെരുമ്പാവൂർ വേങ്ങൂർ സ്വദേശി സ്നേഹ ജോയിയെ തേടി കാനഡയിൽ നിന്നും എത്തിയത് വമ്പൻ ലോട്ടറി സമ്മാനം. അഞ്ച് മില്യൺ കനേഡിയൻ ഡോളർ, അതായത് ഇന്ത്യൻ രൂപയിൽ 30 കോടിയിലേറെയാണ് സ്നേഹയ്ക്ക് ലോട്ടറിയിലൂടെ ലഭിച്ചത്. ഒക്ടോബർ 21-ന് നടന്ന ലോട്ടോ സ്പോട് 6/49 ക്ലാസിക് നറുക്കെടുപ്പിലാണ് കാനഡയിൽ എൻജിനീയറായി ജോലി ചെയ്യുന്ന സ്നേഹ ജോയി വിജയിയായത്.

2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വേങ്ങൂർ പഞ്ചായത്തിലെ കൈപ്പിള്ളി വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി സ്നേഹ മത്സരിച്ചിരുന്നു. എന്നാൽ, എൽഡിഎഫ് സ്ഥാനാർഥിയോട് 13 വോട്ടുകൾക്ക് പരാജയപ്പെടാനായിരുന്നു സ്നേഹയുടെ വിധി. തിരഞ്ഞെടുപ്പിനു ശേഷം ഏകദേശം നാല് മാസം കഴിഞ്ഞപ്പോൾ സ്നേഹ വിവാഹിതയാവുകയും പിന്നീട് അഞ്ച് വർഷമായി കാനഡയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ട്രിപ്പിൾ മെയിൻ എൻജിനീയറിങ് ബിരുദധാരിയായ സ്നേഹ, കാനഡയിലേക്ക് പോകുന്നതിന് മുൻപ് കാക്കനാട് സെസിൽ ജോലി ചെയ്തിരുന്നു.

നവംബർ 20-നാണ് വെസ്റ്റേൺ കാനഡ ലോട്ടറി കോർപറേഷൻ സ്നേഹ ജോയിയെ വിജയിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തനിക്ക് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ആദ്യം ചെയ്യേണ്ടത് ഭവനവായ്പ തിരിച്ചടയ്ക്കുകയാണെന്ന് സ്നേഹ കോർപറേഷന്റെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒപ്പം, ലോകം ചുറ്റിക്കാണാനും സ്വന്തം കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും ഈ തുക ഉപയോഗിക്കുമെന്നും സ്നേഹ വ്യക്തമാക്കി.

Fashion ⏭️

Back to top button