NEWS

ഇന്ത്യ-ഈജിപ്ത് വ്യാപാര കരാർ: 90 ദിവസത്തിനുള്ളിൽ ചർച്ചകൾക്ക് തുടക്കം

ഇന്ത്യയും ഈജിപ്‌തും തമ്മിലുള്ള ഔദ്യോഗിക വ്യാപാര ചർച്ചകൾ വരും 90 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിനുള്ളിൽ തന്നെ ചർച്ച ചെയ്യേണ്ട നിർണ്ണായക വിഷയങ്ങൾക്ക് അന്തിമരൂപം നൽകും. വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം നിക്ഷേപ സാധ്യതകൾ വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും ആശയവിനിമയം നടത്തുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകൾ അതത് രാജ്യങ്ങളിലെ പ്രാദേശിക കറൻസികളിൽ തന്നെ പൂർത്തിയാക്കുന്നതിനായി ഇന്ത്യയുടെയും ഈജിപ്‌തിന്റെയും കേന്ദ്ര ബാങ്കുകൾ തമ്മിൽ ധാരണയിലെത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.

Fashion ⏭️

Back to top button